പൊതുസ്ഥലങ്ങളിലെ പുകവലി: നിരോധനം വ്യാപിപŔ

കൂടുതല്‍ പൊതുസ്ഥലങ്ങളെ ഉള്‍പ്പെടുത്തി സിംഗപ്പൂരില്‍ പുകവലി നിരോധനം വ്യാപിപ്പിച്ചു. പുതിയ നിബന്ധനകള്‍ പ്രകാരം 'റെസിഡെന്‍ഷ്യല്‌' കെട്ടിടങ്ങളുടെ 'കോമണ്‍ ഏരിയ' കളിലോ, 'ഓവര്‍ഹെഡ് ബ്രിട്ജു'കളിലോ, ബസ്‌ ഷെല്‌ട്ടറുകളുടെ 5 മീറ്റര്‍ ചുറ്റളവിലൊ പുകവലി പാടില്ല.

സിംഗപ്പൂര്‍: കൂടുതല്‍ പൊതുസ്ഥലങ്ങളെ ഉള്‍പ്പെടുത്തി സിംഗപ്പൂരില്‍ പുകവലി നിരോധനം വ്യാപിപ്പിച്ചു.ജനുവരി 15 മുതലാണ്‌ പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നത്. പുതിയ നിബന്ധനകള്‍ പ്രകാരം 'റെസിഡെന്‍ഷ്യല്‌' കെട്ടിടങ്ങളുടെ 'കോമണ്‍ ഏരിയ' കളിലോ, 'ഓവര്‍ഹെഡ് ബ്രിട്ജു'കളിലോ, ബസ്‌ ഷെല്‌ട്ടറുകളുടെ  5 മീറ്റര്‍ ചുറ്റളവിലൊ പുകവലി പാടില്ല. National Environmental Agency (NEA) പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.


 ആദ്യം മൂന്നു മാസങ്ങളില്‍ പുതിയ നിയമവുമായി പൊതു ജനങ്ങള്‍ക്ക്‌ പൊരുത്തപ്പെടാന്‍ അവസരം നല്‍കും. ഈ കാലയളവില്‍  പുതിയ നിയമങ്ങളെ കുറിച്ച് NEA ജനങ്ങളില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കും. ഏപ്രില്‍ 15 നു ശേഷം, ആദ്യവട്ടം നിയമ ലംഘനം നടത്തുന്നവര്‍ക്ക് S $200 പിഴയും, തുടര്‍ന്നുള്ള നിയമലംഘനങ്ങള്‍ക്ക് S$1000 വരെ പിഴയും ഈടാക്കുന്നതാണ്. NEA  'സ്പോട്ട് ചെക്കു'കളുടെ എണ്ണം 70 ശതമാനം വര്‍ധിപ്പിക്കും. ഫലത്തില്‍ ഓരോ മാസവും 8000 പരിശോധനകള്‍ കൂടുതലായി നടത്തപ്പെടും.


 ഏകദേശം 4000 പേരാണ് 2012ഇല്‍ പൊതുസ്ഥലങ്ങളിലെ പുകവലിക്ക് പിടിയിലായത്. 2011ഇല്‍ പിടിയിലായവരുടെ എണ്ണത്തേക്കാള്‍  17% കുറവാണ് ഇത്. പുതിയ മാനദണ്‌ഡങ്ങളുടെ പൂര്‍ണരൂപം താഴെ കാണുന്ന ലിങ്കില്‍ ലഭ്യമാണ്.

http://app2.nea.gov.sg/news_detail_2013.aspx?news_sid=20130111782592823906

Read more

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് സമ്മതിച്ച് കാനഡ. ദുരന്തം നടന്ന് 40 വര്‍ഷത്തിനുശേഷമാണ് കാനഡ

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

വാഷിങ്ടണ്‍: യുഎസ് ട്രേഡ് റെപ്രസന്‍റേറ്റീവ് (യുഎസ്ടിആര്‍) ഓഫിസ് നടത്തുന്ന സെക്ഷന്‍ 301 അന്വേഷണങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ താരിഫ് നിരക്കു

ഡേ കെയറില്‍ 2 വയസുകാരനെ കടിച്ച് പരുക്കേല്‍പ്പിച്ച് മറ്റൊരു കുട്ടി; പരാതി നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം വാഗ്ദാനവുമായി അധികൃതര്‍

ഡേ കെയറില്‍ 2 വയസുകാരനെ കടിച്ച് പരുക്കേല്‍പ്പിച്ച് മറ്റൊരു കുട്ടി; പരാതി നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം വാഗ്ദാനവുമായി അധികൃതര്‍

മുംബൈ: മഹാരാഷ്ട്രയിലെ സ്വകാര്യ ഡേ കെയറില്‍ രണ്ടു വയസുകാരനെ മറ്റൊരു കുട്ടി 25 തവണ കടിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ കേസ് കൊ