അര്‍ജന്റീന-ഹോളണ്ട് പോരാട്ടം ഇന്ന്

ഫൈനലിലേക്ക്‌ സ്ഥാനം തേടി അർജന്റീനയും ഹോളണ്ടും ഇന്നിറങ്ങും. മുമ്പ്‌ രണ്ടുതവണ ചാമ്പ്യന്മാരായ അർജന്റീന മൂന്നാം കിരീടപ്രയാണത്തിനായി കളത്തിലേക്കെത്തുമ്പോൾ തുടർച്ചയായ രണ്ടാം ഫൈനൽ പ്രവേശനം ലക്ഷ്യമിട്ടാണ്‌ ഹോളണ്ട്‌ ബൂട്ടണിയുന്നത്‌.

സാവോപോളോ: ഫൈനലിലേക്ക്‌ സ്ഥാനം തേടി അർജന്റീനയും ഹോളണ്ടും ഇന്നിറങ്ങും. മുമ്പ്‌ രണ്ടുതവണ ചാമ്പ്യന്മാരായ അർജന്റീന മൂന്നാം കിരീടപ്രയാണത്തിനായി കളത്തിലേക്കെത്തുമ്പോൾ തുടർച്ചയായ രണ്ടാം ഫൈനൽ പ്രവേശനം ലക്ഷ്യമിട്ടാണ്‌ ഹോളണ്ട്‌ ബൂട്ടണിയുന്നത്‌.ലോകകപ്പിലെ ഏറ്റവും മികച്ച മുന്നേറ്റനിരക്കാരെന്ന ഖ്യാതി സ്വന്തമാക്കിയ റോബിന്‍ വാന്‍പേഴ്‌സിയും ആര്യന്‍ റോബനും നേതൃത്വം നല്‍കുന്ന ഓറഞ്ച് പടയെ പിടിച്ചുനിര്‍ത്താന്‍ അര്‍ജന്റീന കോച്ച് അലസാന്‍ഡ്രോ സബേല ഒരുക്കിയ ആയുധങ്ങളുടെ മൂര്‍ച്ചയാവും രാവിലെ 4-ന്    പരീക്ഷിക്കപ്പെടുക.മെസിയെന്ന മാന്ത്രികന്റെ കാലുകളില്‍ എല്ലാം സമര്‍പ്പിച്ചാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ അവര്‍ നിര്‍ണായക പോരിനിറങ്ങുന്നത്. ടൂര്‍ണമെന്റില്‍ മെസ്സി ഇതിനോടകം നാലു ഗോളുകള്‍ സ്‌കോര്‍ ചെയ്തിട്ടുമുണ്ട്. അഞ്ചു മത്സരങ്ങളില്‍ നിന്നായി 180 പാസുകളാണ് താരം മുന്നേറ്റക്കാര്‍ക്കായി എത്തിച്ചു നല്‍കിയിട്ടുള്ളത്. വാന്‍പേഴ്സി-ആര്യന്‍ റോബന്‍ കൂട്ടുകെട്ടാണ് ഡച്ചിന്റെ പ്രധാന ശക്തി. മധ്യനിരയില്‍ വെസ്ലി സ്നൈഡര്‍ ഫോമില്‍ തിരിച്ചെത്തി. പ്രതിരോധം ഏറെക്കുറെ ഭദ്രം.

എന്നാല്‍, കരുത്തരായ ഹോളണ്ടിനെതിരേ ഇറങ്ങുമ്പോള്‍ എയ്ഞ്ചല്‍ ഡി മരിയയുടെ അഭാവം അര്‍ജന്റീനയെ ബാധിക്കും. ബെല്‍ജിയത്തിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഡി മരിയ പുറത്തായി. എന്നാല്‍, ഡി മരിയ പുറത്തായെങ്കിലും സെര്‍ജിയോ അഗ്വീറോ മടങ്ങിയെത്തുന്നത് അര്‍ജന്റീനയ്ക്കു ഗുണകരമാകും.കഴിഞ്ഞ ലോകകപ്പിലും ഫൈനലില്‍ കാലിടറിയ ഹോളണ്ട് ഇത്തവണ എത്തുന്നത് കൂടുതല്‍ മുന്നൊരുക്കത്തോടെയാണ്. ഫ്രാന്‍സിനെതിരേ ഒന്നു പകച്ച ഹോളണ്ട് ലോകകപ്പിലെ കറുത്ത കുതിരകളാകുമെന്നു കരുതപ്പെട്ടിരുന്ന കോസ്റ്റാറിക്കയ്‌ക്കെതിരേ ഉജ്വല പ്രകടനമാണ് പുറത്തെടുത്ത്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിജയിച്ചതെങ്കിലും ഹോളണ്ടിന്റെ പ്രകടനം ഉജ്വലമായിരുന്നു.മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്ന മത്സരം കാണുവാന്‍ ഉറക്കമൊഴിച്ചു കാത്തിരിക്കുകയാണ്‌ ആരാധകര്‍ .അതിരാവിലെയുള്ള മത്സരം കാണുവാന്‍  നേരത്തെയുറങ്ങി എഴുന്നേല്‍ക്കുന്ന പതിവാണ് സിംഗപ്പൂരില്‍ പൊതുവേ കാണുന്നത് .

Read more

ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായോ? നഷ്ടപരിഹാരവുമായി ആർബിഐ

ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടമായോ? നഷ്ടപരിഹാരവുമായി ആർബിഐ

ന്യൂഡൽഹി: ഡിജിറ്റൽ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് നഷ്ടപരിഹാരം നൽകുമെന്ന് ആർബിഐ. ഇക്കാര്യം സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചു. 50,

പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് കുത്തനെ ഉയര്‍ത്തി; സാധാരണ പാസ്‌പോര്‍ട്ടിന് 2500 രൂപ, തത്കാലിന് 5000

പാസ്‌പോര്‍ട്ട് അപേക്ഷാ നിരക്ക് കുത്തനെ ഉയര്‍ത്തി; സാധാരണ പാസ്‌പോര്‍ട്ടിന് 2500 രൂപ, തത്കാലിന് 5000

ന്യൂഡല്‍ഹി: 14 വര്‍ഷത്തിനിടെ ആദ്യമായി പാസ്പോര്‍ട്ട് ഫീസ് സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചു. ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ പാസ്പോ

മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവയ്ക്കണം; ഞായറാഴ്ച മുതല്‍ നിരാഹാര സമരമെന്ന് സോനം വാങ്ചുക്; സിജെപി സമരത്തിന് പിന്തുണ

മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവയ്ക്കണം; ഞായറാഴ്ച മുതല്‍ നിരാഹാര സമരമെന്ന് സോനം വാങ്ചുക്; സിജെപി സമരത്തിന് പിന്തുണ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ സിജെപി.രാജി ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രധാനമന്ത്