|
Photo Credit: Lijesh |
മെച്ചപ്പെട്ട ജീവിത നിലവാരത്തില്‍ ഏഷ്യന്‍ ജനാതിപത്യ രാജ്യങ്ങളില്‍ സിംഗപ്പൂര്‍ മുന്നിലാണെന്ന് ഗ്ലോബല്‍ കണ്‍സള്‍ട്ടിങ്ങ് കമ്പനി ''മെര്‍സര്‍'' ഈ വര്‍ഷം മാര്‍ച്ച് ആദ്യ വാരത്തില്‍ പുറത്തുവിട്ട സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.
440-ല്‍ പരം നഗരങ്ങള്‍ അടങ്ങുന്ന ലോക നിരയില്‍ സിംഗപ്പൂരിന് ഇരുപത്തിയാറാമത് സ്ഥാനമാണുള്ളത്. തൊട്ടു പിന്നില്‍ സാന്‍ഫ്രാന്‍സിസ്കോയും ഇടം പിടിച്ചു. .
ഓസ്ട്രിയയിലെ വിയന്ന ഒന്നാം സ്ഥാനവും സ്വിറ്റ്സര്‍ലാന്റ്ലെ സുറിച്ച്, ന്യൂസിലാന്‍റിലെ ഓക്ലന്‍റ്, ജെര്‍മ്മനിയിലെ മുനിച്ച് എന്നി നഗരങ്ങള്‍ രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ പങ്കുവെച്ചു. യുറോപ്പ്യന്‍ നഗരങ്ങള്‍ മുഴുവനായും ഭരണത്തില്‍ മുന്നില്‍ നില്‍ക്കുന്ന ആസ്ട്രേലിയ, ന്യൂസിലാന്റ്റ് എന്നി രാജ്യങ്ങള്‍ക്കുമൊപ്പം കൂട്ടിചേര്‍ത്തു.
കിഴക്കേഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാമത് നില്‍ക്കുന്ന ജപ്പാനിലെ ടോക്യോ നഗരം ലോക നിരയില്‍ 44 മത് സ്ഥാനവും, സിംഗപ്പൂരിന്‍റെ അയല്‍ രാജ്യമായ മലേഷ്യയിലെ കൊലാലംപൂര്‍ തെക്കുകിഴക്കേഷ്യയില്‍ രണ്ടാമതും ലോക നിരയില്‍ 84 മത് സ്ഥാനത്തും ഇടം നേടി.
റാങ്കിങ്ങില്‍ 99മത് സ്ഥാനത്തുള്ള തായ്‌വാനിലെ 'തായ് ചുങ്ങ്' ,142 മത് സ്ഥാനത്തുള്ള ചൈനീസ് നഗരങ്ങളായ ഷിയാന്‍, ചോങ്കിങ്ങും പുതിയ ബിസിനസ് ഡെസ്റ്റിനേഷന്‍ ആണെന്ന് കണ്ടെത്താന്‍ സാധിച്ചുവെന്നും, ശുദ്ധ ജലലഭ്യത കുറവും വായു മലിനീകരണവുമാണ് ചൈനീസ് നഗരങ്ങള്‍ നേരിടുന്ന വെല്ലുവിളിയാണെന്നും മെര്‍സര്‍ അഭിപ്രായപ്പെടുന്നു.
സാമുഹിക- സാമുദായിക പരിതസ്ഥിതി, സാമ്പത്തിക പരിതസ്ഥിതി,സാമുദായിക- സാംസ്കാരിക പരിതസ്ഥിതി, ആരോഗ്യം, വിദ്യാലയങ്ങളും വിദ്യാഭ്യാസവും, പൊതു സേവനങ്ങളും ഗതാഗതവും, വിനോദം, ഉപഭോക്തൃസാധനങ്ങള്‍ എന്നി പ്രധാന ഘടകങ്ങള്‍ പ്രകാരമാണ് ഈ ജീവിത നിലവാര പട്ടിക തയ്യാറാക്കിയിട്ടുള്ളത്
വാര്‍ത്താവിനിമയ രംഗത്തും ഉപഭോക്തൃ മേഖലകളിലും ഉണ്ടായ പുരോഗതി തങ്ങള്‍ക്കു കൂടുതല്‍ സഹായകമായി എന്ന് മെര്‍സര്‍ തലവന്‍ സ്ലേഗിന്‍ പറക്കാട്ടില്‍ വ്യക്തമാക്കി.