വിമാന ചിറകുകളിലെ വിള്ളലുകള്‍ സ്വയമേവ അടച

യു കെ ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടുപിടിച്ചിരിക്കുന്നു ചെറിയ കേടു പാടുകള്‍ വിമാനങ്ങള്‍ക്ക് തന്നെ സ്വയം പരിഹരിക്കുവാന്‍ കഴിയുന്ന വിദ്യ.



 പലപ്പോഴും വിമാനങ്ങളുടെ ചിറകുകളിലും, വിന്‍ഡ് ടര്‍ബൈനിലുമൊക്കെയുള്ള വിള്ളലുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുകയാണ് പതിവ്. ഇത് പല അപകടങ്ങളും വിളിച്ചു വരുത്തിയേക്കാം . ഇപ്പോഴിതാ ഇതിനു പരിഹാരമായി യു കെ ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ കണ്ടുപിടിച്ചിരിക്കുന്നു ചെറിയ കേടു പാടുകള്‍ വിമാനങ്ങള്‍ക്ക് തന്നെ സ്വയം പരിഹരിക്കുവാന്‍ കഴിയുന്ന വിദ്യ.

 ചെറു ഗോളങ്ങളില്‍ പ്രത്യേക തരം ദ്രാവകം നിറച്ചു ഇത് വിമാന ചിറകുകളില്‍ ഘടിപ്പിക്കുന്നു. ചിറകില്‍ എവിടെയെങ്കിലും ചെറു വിള്ളല്‍ ഉണ്ടായാല്‍ പെട്ടെന്ന് തന്നെ ആ ഭാഗത്തുള്ള ദ്രാവക ഗോളം പൊട്ടി ഇതിലുള്ള കാര്‍ബണ്‍ ചേര്‍ന്ന ദ്രാവകം വിള്ളലില്‍ ഒഴുകിയെത്തും. ഇതിലടങ്ങിയ മറ്റു കെമിക്കലുകള്‍ ഈ ദ്രാവകത്തെ കട്ടിയുള്ളതാക്കി മാറ്റുകയും, വിള്ളലുകള്‍ അടയ്ക്കുകയും ചെയ്യും.

 വളരെ ചെലവ് കുറഞ്ഞതും, സുരക്ഷിതവുമായ ഈ വിദ്യ സ്പോര്‍ട്സ് സാമഗ്രികളിലും, ബൈക്കുകളിലും, മറ്റും ഉപയോഗിക്കാന്‍ കഴിയുന്ന വിധമാക്കാന്‍ ശ്രമിക്കുകയാണ് ഗവേഷകര്‍.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു