ലൂസിയുടെ ഓര്‍മ്മയില്‍ ഗൂഗിള്‍ ഡൂഡില്‍

മനുഷ്യപരിണാമദശയിലെ ഏറ്റവും പ്രശസ്തമായ കണ്ണി - ലൂസി -യെ സ്മരിച്ച് ഡൂഡില്‍ ഒരുക്കി ഗൂഗിള്‍. കണ്ടുപിടിത്തത്തിന്റെ 41-ാ൦ വാര്‍ഷിക ദിനമായ നവംബര്‍ 24 നാണ് ഗൂഗിള്‍ ലൂസിയെ ഡൂഡില്‍ ആയി അവതരിപ്പിച്ചത്.

മനുഷ്യപരിണാമദശയിലെ ഏറ്റവും പ്രശസ്തമായ കണ്ണി - ലൂസി -യെ സ്മരിച്ച്  ഡൂഡില്‍ ഒരുക്കി ഗൂഗിള്‍. കണ്ടുപിടിത്തത്തിന്റെ  41-ാ൦  വാര്‍ഷിക  ദിനമായ നവംബര്‍ 24 നാണ്  ഗൂഗിള്‍  ലൂസിയെ ഡൂഡില്‍ ആയി അവതരിപ്പിച്ചത്.

1974-ല്‍ എത്യോപ്യയിലെ അവാഷ് താഴ്‌വരയില്‍ നിന്നും കണ്ടെത്തിയ ഒരു അസ്ഥികൂടത്തിന്‍റെ പേരാണ് ലൂസി. ഫോസില്‍ വിദഗ്ദന്‍ ഡൊനാള്‍ഡ് സി. ജൊഹാന്‍സനും സംഘവും ലൂസിയെ കണ്ടെടുക്കുമ്പോള്‍ ഫോസിലിന്റെ 40 ശതമാനം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.

3.2 ദശലക്ഷം വര്‍ഷം പഴക്കം നിര്‍ണ്ണയിചിട്ടുള്ള ഈ ഫോസിലിന്റെ ഏറ്റവും വലിയ പ്രത്യേകത രണ്ടു കാലില്‍  നിവര്‍ന്നു നില്ക്കാനുള്ള കഴിവായിരുന്നു. ഇത്തരത്തില്‍ ലഭിച്ചിട്ടുള്ള എറ്റവും പഴക്കം ചെന്ന ഫോസിലാണ് ലൂസിയുടേത്. ചിമ്പാന്‍സികളുടേതായ പല ശാരീരിക സവിശേഷതകളും കാണാമെങ്കിലും, നിവര്‍ന്നു നടക്കാനുള്ള കഴിവ് കുരങ്ങില്‍ നിന്നും മനുഷ്യനിലേക്കുള്ള പരിണാമത്തിന്റെ സുപ്രധാന തെളിവായി ലൂസിയെ മാറ്റി. അങ്ങനെ മനുഷ്യന്റെ മുതുമുത്തശ്ശിയായി ലൂസി സ്മരിക്കപെടുന്നു. ആസ്ത്രലോപിത്തിക്കസ് അഫറെന്‍സിസ് എന്നതാണ് ലൂസിയുടെ ശാസ്ത്ര നാമം.

ലൂസിയുടെ അസ്ഥികളെല്ലാം ഇപ്പോഴും എത്യോപ്യയിലെ നാഷനല്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

Read more

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് സമ്മതിച്ച് കാനഡ. ദുരന്തം നടന്ന് 40 വര്‍ഷത്തിനുശേഷമാണ് കാനഡ

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

വാഷിങ്ടണ്‍: യുഎസ് ട്രേഡ് റെപ്രസന്‍റേറ്റീവ് (യുഎസ്ടിആര്‍) ഓഫിസ് നടത്തുന്ന സെക്ഷന്‍ 301 അന്വേഷണങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ താരിഫ് നിരക്കു

ഡേ കെയറില്‍ 2 വയസുകാരനെ കടിച്ച് പരുക്കേല്‍പ്പിച്ച് മറ്റൊരു കുട്ടി; പരാതി നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം വാഗ്ദാനവുമായി അധികൃതര്‍

ഡേ കെയറില്‍ 2 വയസുകാരനെ കടിച്ച് പരുക്കേല്‍പ്പിച്ച് മറ്റൊരു കുട്ടി; പരാതി നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം വാഗ്ദാനവുമായി അധികൃതര്‍

മുംബൈ: മഹാരാഷ്ട്രയിലെ സ്വകാര്യ ഡേ കെയറില്‍ രണ്ടു വയസുകാരനെ മറ്റൊരു കുട്ടി 25 തവണ കടിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ കേസ് കൊ