സിംഗപ്പൂര്‍ : നല്ല ശക്തിയായ മഴയും കാറ്റും ,കനാലുകള്‍ വളരെ വേഗത്തില്‍ നിറയുന്നു .അപ്പോഴാണ് ആളുകള്‍ ഒരു പൂച്ചയുടെ കരച്ചില്‍ കനാലിന്റെ അടിയില്‍നിന്നും കേള്‍ക്കുന്നത് .ഓടിക്കൂടിയ ആളുകള്‍ കാണുന്നത് കനാലില്‍ വീണ ഒരു പൂച്ച മുങ്ങിക്കൊണ്ടിരിക്കുന്നതാണ് .പൂച്ചയെ രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കനാലിന്‍റെ ആഴവും , തെന്നലും ,കനത്ത മഴയും കണ്ടിരുന്നവരെ പിന്തിരിപ്പിച്ചു .അപ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്ന് "ഞാന്‍ രക്ഷിക്കാമെന്ന " ശബ്ദം കേള്‍ക്കുന്നത് .
കൂടിയിരുന്നവര്‍ അപകടത്തെ ഭയന്ന് അയാളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ മുന്നോട്ടുപോയി .ആ ഇന്ത്യന്‍ തൊഴിലാളിയുടെ ധൈര്യം കൂടിയിരുന്നവരെയും അതിശയിപ്പിച്ചു .അവസാനം അയാള്‍ കനാലിന്‍റെ അരികിലേക്ക് കയറില്‍ തൂങ്ങി ഇറങ്ങി പൂച്ചയെ രക്ഷിക്കുന്ന രംഗമാണ് ഓണ്‍ ലൈനില്‍ വൈറല്‍ ആകുന്നത് .പൂച്ചകളെ വളരെയധികം സ്നേഹിക്കുന്ന സിംഗപ്പൂര്‍ ജനത സിംഗപ്പൂരിലെ സാധാ ഇന്ത്യന്‍ തൊഴിലാളിയുടെ മനസ്സിന്‍റെ നന്മയെ പ്രശംസിക്കുകയാണ് .എന്നാല്‍ പ്രതിഫലേച്ഛയില്ലാതെ അയാള്‍ വന്ന് പൂച്ചയെ രക്ഷിച്ചശേഷം ആള്‍ക്കൂട്ടത്തില്‍ എവിടെയോ മറഞ്ഞു.