ജക്കാര്‍ത്തയില്‍ പാരീസ് മോഡല്‍ ഭീകരാക്ര

ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ്സ് (ഐ.എസ്) ഏറ്റെടുത്തു.


 ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നടന്ന ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്‌റ്റേറ്റ്സ് (ഐ.എസ്) ഏറ്റെടുത്തു. ഇന്ന് നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് ഭീകരര്‍ അടക്കം എഴ് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഒരു കനേഡിയന്‍ പൌരനുമുണ്ട്. . ബൈക്കുകളില്‍ എത്തിയ ഭീകരര്‍ പൊതുജനങ്ങളെ ലക്ഷ്യമാക്കി ആക്രമണം നടത്തുകയായിരുന്നു. നാല് ഭീകരരെ ജീവനോടെ പിടികൂടിയതായി റിപ്പോര്‍ട്ടുകള്‍..

 ജക്കാര്‍ത്തയില്‍ ഐക്യരാഷ്ര്ടസഭയുടെ ഓഫീസും വിവിധ രാജ്യങ്ങളുടെ എംബസികളും സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ ജക്കാര്‍ത്തയിലാണ് സ്ഫോടന പരമ്പരയും ആക്രമണവും നടന്നത്. തെരുവില്‍ ആറു തവണ സ്ഫോടനം നടന്നതായും പോലീസ് വ്യക്തമാക്കി. തെരുവ് പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്. സറീന മാളിലും ഒരു സ്ഫോടനം നടന്നു. മണിക്കൂറുകള്‍ നീണ്ട എറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ തുരത്തിയത്. ഇരുപതിലേറെപ്പേര്‍ക്ക് സാരമായ പരിക്കുകളുണ്ട്.
 
 ഇതിന് മുന്‍പും ഇന്തോനേഷ്യയില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2000 മുതല്‍ 2009 വരെ ഇസ്ലാമിക വിമതര്‍ തുടര്‍ച്ചയായി വന്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. 2002ല്‍ ബാലിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 202 പേരാണ് കൊല്ലപ്പെട്ടത്. ഈ വര്‍ഷവും പുതുവത്സരാഘോഷ വേളയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബാലി അതീവ ജാഗ്രതയിലായിരുന്നു.

Read more

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

ഉടുമ്പൻചോലയിൽ എം.എം.മണിക്ക് സീറ്റില്ല: പേരാവൂരിൽ കെ കെ ശൈലജ, തലശേരിയിൽ കാരായി രാജൻ

ഉടുമ്പൻചോലയിൽ എം.എം. മണിക്ക് സീറ്റില്ല. കെ.കെ ജയചന്ദ്രൻ സ്ഥാനാർഥിയാകും. കണ്ണൂർ പേരാവൂരിൽ കെ കെ ശൈലജ തന്നെ സിപിഐഎം സ്ഥാനാർഥി. സിപിഐഎം

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജകീയം; നൃത്തച്ചുവട് വച്ച് വിജയ് -രശ്മിക, സംഗീത് വീഡിയോ വൈറല്‍

രാജസ്ഥാൻ: രശ്മിക മന്ദാന-വിജയ് ദേവരകൊണ്ടയുടെ വിവാഹത്തോട് അനുബന്ധിച്ച് നടന്ന സംഗീതിന്‍റെ വീഡിയോ പുറത്ത് വന്നു. രാത്രി ആരംഭിച്ച പരിപാ

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

കെ കെ ശൈലജ പേരാവൂരിൽ മത്സരിക്കും; കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ സ്ഥാനാർഥി പട്ടിക അംഗീകരിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം അദ്ദേഹത്തിന്റെ ഭാര്യ പി കെ ശ്യാമളയെ