ആക്ഷൻ ഹീറോ ബിജുവിൽ ജെറി അമൽദേവ് സംഗീതം നൽകിയ ‘പൂക്കൾ… പനിനീർ പൂക്കൾ’ എന്ന ഗാനം കേൾക്കുമ്പോൾ മനസ്സിൽ തെളിഞ്ഞു വരുന്ന ഒരു മുഖം അനു ഇമാനുവലിന്റെതാണെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. കാരണം അഭിനയ സാധ്യതകളൊന്നും ഇല്ലാതിരുന്നിട്ടും സ്ക്രീൻ പ്രസൻസ് കൊണ്ട് ജനശ്രദ്ധ നേടി അനു. അങ്ങനെ പേരിനൊരു നായികയായ ആദ്യ ചിത്രം. ഈ ചിത്രം ഇറങ്ങുന്നതിനു മുമ്പും ശേഷവും ദുൽഖർ സൽമാന്റെ രണ്ട് ചിത്രങ്ങളിലേക്ക് അനുവിന്റെ പേര് പറഞ്ഞു കേട്ടെങ്കിലും ഒഴിവാക്കപ്പെട്ട കഥ പാട്ടായപ്പോഴാണ് അനു മല്ലുവുഡിന്റെ പടിയിറങ്ങി ടോളിവുഡിലേക്ക് പറന്നു കയറിയത്. 2016-ൽ തന്നെ അവിടെ അരങ്ങേറ്റം. പ്രതീക്ഷ അസ്ഥാനത്തായില്ല. ടോളിവുഡിലും കോളിവുഡിലുമായി അഞ്ച് ചിത്രങ്ങളിലേക്കാണ് അനു കരാറായിരിക്കുന്നത്. ഇതിൽ കോളിവുഡിൽ വിക്രം നായകനായി ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനക്ഷത്രം, വിശാൽ നായകനായി മിഷ്കിൻ സംവിധാനം ചെയ്യുന്ന തുപ്പറിവാളൻ എന്നിവയും പെടുന്നു. സൂപ്പർ താര മക്കൾ ചെയ്യുന്നതു പോലെ സ്വന്തമായി ഒരു സിനിമ നിർമ്മിച്ച് അതിൽ നായികയായി അഭിനയിച്ച് പേരെടുക്കാനുള്ള ‘പിൻബലം’ അനുവിനും ഉണ്ട്. കാരണം സിനിമാ നിർമ്മാതാവു കൂടിയാണ് ബിസിനസുകാരനായ അനുവിന്റെ അച്ഛൻ തങ്കച്ചൻ ഇമാനുവൽ. അനു ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം അങ്ങ് അമേരിക്കയിലാണെങ്കിലും സിനിമാ മോഹം ഇങ്ങ് കേരളക്കരയിലായിരുന്നു. അങ്ങനെയാണ് സ്വന്തം അച്ഛൻ നിർമ്മിച്ച് സത്യൻ അന്തിക്കാട് സംവിധാനവും ജയറാം നായകനുമായ സ്വപ്ന സഞ്ചാരിയിൽ ബാലതാരമായി എത്തുന്നത്. വീണ്ടും പഠനാർത്ഥം അമേരിക്കയിലേക്ക് മടങ്ങിയ അനു 2016-ലാണ് ആക്ഷൻ ഹീറോ ബിജുവിലൂടെ നായിക ആകുന്നത്. ടോളിവുഡിലും കോളിവുഡിലും ഈ വർഷം അനുവിന്റേതായിരിക്കും എന്ന് സിനിമക്കാർ രഹസ്യം പറയുന്നുണ്ട്. കാത്തിരുന്നു കാണാം!
Latest Articles
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.
Popular News
പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വെറും 10 മിനിറ്റ്; റോപ് വേ യാഥാർഥ്യമാകുന്നു
തിരുവനന്തപുരം: ഏറെക്കാലമായുള്ള അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ശബരിമല സന്നിധാനത്തേക്ക് റോപ് വേ പദ്ധതി നടപ്പാവുന്നു. ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ ഇടപെടലുകൾക്ക് ഒടുവിൽ വനം വകുപ്പിന്റെ തർക്കങ്ങൾ ഉള്‍പ്പെടെ പരിഹരിച്ചുകൊണ്ടും ഏറ്റെടുക്കുന്ന...
ഇന്ത്യക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം കിട്ടിയാലും വീറ്റോ അധികാരമുണ്ടാകില്ല
ഷാർജ: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പൂർണ അർഥത്തിൽ വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് നയതന്ത്രജ്ഞനും മുൻ അംബാസഡറുമായ ടി.പി. ശ്രീനിവാസൻ. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി...
ബിജെപി വിട്ട് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു
പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉള്‍പ്പടെയുള്ള...
സിനിമാ മേഖലയിൽ ഇടക്കാല പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യൂസിസി
കൊച്ചി: മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ സിനിമാ പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്ന ആവശ്യവുമായി വുമൺ ഇൻ സിനിമാ കലക്റ്റീവ് (wcc). സർക്കാർ നിയമം രൂപീകരിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നാണ് ഹർജിയിലെ...
നെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്
ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)...