ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യൂട്യൂബര്‍ ബ്ലെസ്‌ലി പിടിയില്‍

Share
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യൂട്യൂബര്‍ ബ്ലെസ്‌ലി പിടിയില്‍

ഡിജിറ്റല്‍ തട്ടിപ്പ് കേസില്‍ യൂട്യൂബര്‍ പിടിയില്‍. കോഴിക്കോട് കൊടുവള്ളി കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പിലാണ് യൂട്യൂബറും ബിഗ് ബോസ് താരവുമായ ബ്ലെസ്‌ലി പിടിയിലായത്. ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ വഴി കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, താമരശ്ശേരി, കോടഞ്ചേരി, കാക്കുര്‍ തുടങ്ങിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് കോടികളുടെ ഡിജിറ്റല്‍ തട്ടിപ്പ് നടന്നത്. ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് പണം വാങ്ങി ഈ പണം ക്രിപ്‌റ്റോ കറന്‍സിയാക്കിക്കൊണ്ടാണ് തട്ടിപ്പ്. ബ്ലെസ്‌ലി ഉള്‍പ്പെടെ 12 പേരെയാണ് ക്രൈംബ്രാഞ്ചിന്റെ സഹായത്തോടെ കാക്കുര്‍ പൊലീസ് പിടികൂടിയിരിക്കുന്നത്. ആറ് ലക്ഷം രൂപയുടെ ഇടപാട് ബ്ലെസ് ലി നടത്തിയതിന്റേയും ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് തുക ക്രിപ്‌റ്റോ കറന്‍സിയാക്കി ഇയാള്‍ അയച്ചുകൊടുത്തതിന്റേയും തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ടെന്നാണ് വിവരം.

ഡിജിറ്റല്‍ തട്ടിപ്പ് സംഘത്തിലെ 12 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സംഘത്തിലെ എട്ട് പേര്‍ കൂടി ഇനി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചില പ്രതികള്‍ വിദേശത്താണ്. ഇനി കണ്ടെത്താനുള്ളവര്‍ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഡിജിറ്റല്‍ തട്ടിപ്പുകള്‍ കണ്ടെത്താന്‍ മൂന്ന് മാസത്തോളമായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

Read more

മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവയ്ക്കണം; ഞായറാഴ്ച മുതല്‍ നിരാഹാര സമരമെന്ന് സോനം വാങ്ചുക്; സിജെപി സമരത്തിന് പിന്തുണ

മന്ത്രി ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവയ്ക്കണം; ഞായറാഴ്ച മുതല്‍ നിരാഹാര സമരമെന്ന് സോനം വാങ്ചുക്; സിജെപി സമരത്തിന് പിന്തുണ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്രപ്രധാന് എതിരെ പ്രതിഷേധം ശക്തമാക്കാന്‍ സിജെപി.രാജി ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ പ്രധാനമന്ത്

മുന്നാഭായി 3 വരുന്നു; സ്ഥിരീകരിച്ച് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി

മുന്നാഭായി 3 വരുന്നു; സ്ഥിരീകരിച്ച് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി

സഞ്ജയ് ദത്ത്, അര്‍ഷാദ് വാസി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമാണ് 2003ല്‍ പുറത്തിറങ്ങിയ മുന്നാഭായി എംബി

പാസ്‌പോർട്ട് പൗരത്വത്തിനുള്ള രേഖ അല്ല; വിദേശകാര്യ മന്ത്രാലയം

പാസ്‌പോർട്ട് പൗരത്വത്തിനുള്ള രേഖ അല്ല; വിദേശകാര്യ മന്ത്രാലയം

ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയം. പാർസ്പോർട്ട് അടി