ജനങ്ങൾ ഒരു മമ്മൂട്ടി മതിയെന്ന് തീരുമാനിച്ചിരിക്കുമ്പോഴാണ് മമ്മൂട്ടിയുടെ അനുജൻ ഇബ്രാഹിം കുട്ടി മെഗാ പരമ്പരകളിലൂടെ അഭിനയ രംഗത്തേക്കും പിന്നീട് സിനിമയിലേക്കും കാലെടുത്തു വയ്ക്കുന്നത്. ആദ്യമൊക്കെ ഒരു കൗതുകം ഉണ്ടായിരുന്നില്ല എന്നല്ല. പക്ഷേ ജനം തീരുമാനം മാറ്റിയില്ല. അദ്ദേഹം കാലക്രമേണ അഭിനയ രംഗത്തു നിന്ന് പിൻവാങ്ങി. അല്ലെങ്കിൽ സിനിമാ രംഗം ഒഴിവാക്കി. കാലം മാറി. മമ്മൂട്ടി മെഗാ സ്റ്റാറും മകൻ ദുൽഖർ സൽമാൻ സ്റ്റാറും ആയി. പക്ഷേ അപ്പോഴും മകനിലൂടെ തന്റെ സിനിമാ മോഹം സഫലമാക്കാമെന്ന മോഹം ഇബ്രാഹിം കുട്ടിയെ വിട്ടുപോയില്ലായിരുന്നു. അങ്ങനെ ആസിഫ് അലിയുടെ അസുരവിത്ത് എന്ന ചിത്രത്തിലൂടെ മക്ബൂൽ സൽമാൻ സിനിമയിൽ എത്തി എന്നു പറയാം. പിന്നീട് എന്തു സംഭവിച്ചു? ഒന്നും സംഭവിച്ചില്ല. തിയേറ്റർ ഒഴിഞ്ഞ മറ്റു ചില ചിത്രങ്ങളിൽ തുടർന്നും അദ്ദേഹം മുഖം കാട്ടിക്കൊണ്ടേയിരിക്കുന്നു. പിന്നെയും അരിശം തീരുന്നില്ലെന്നു പറഞ്ഞതു പോലെ ഇപ്പോൾ കോളിവുഡിൽ ഇനിയും പേരിടാത്ത ഒരു ചിത്രത്തിലൂടെ പരീക്ഷണത്തിന് ഇറങ്ങുകയാണ് മക്ബൂൽ. “തമിഴിൽ നായകനായി രംഗപ്രവേശം ചെയ്യുന്നതിൽ അത്യധികം സന്തോഷമുണ്ട്. ഏറ്റവും മികച്ച കഥയും അണിയറപ്രവർത്തകരും ആണ് ഈ ചിത്രത്തിനുള്ളത്. ഇവരോടൊപ്പം പ്രവർത്തിക്കുന്നത് പുതിയ അനുഭവമായിരിക്കും. എന്റെ വല്യച്ഛൻ മമ്മൂട്ടിക്ക് മലയാളത്തിലും തമിഴിലും ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. അതുപോലെ തന്നെയാണ് എന്റെ ജ്യേഷ്ഠന ദുൽഖർ സൽമാനും. എന്റെ വല്യച്ഛൻ മമ്മൂട്ടിക്കും ജ്യേഷ്ഠൻ ദുൽഖർ സൽമാനും നൽകിയ പിന്തുണയും സ്നേഹവുമെല്ലാം എനിക്കും നൽകണം,” മക്ബൂൽ പറഞ്ഞു. സ്നേഹിക്കില്ലേ?
Latest Articles
‘സിനിമയിൽ തന്റെ നമ്പർ ഉപയോഗിച്ചു’; ‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസയച്ച് വിദ്യാർത്ഥി
‘അമരൻ ’ നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. തന്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനിയറിങ്ങ് വിദ്യാർത്ഥി വി വി വാഗീശൻ നോട്ടീസ് അയച്ചത്.
Popular News
ചരിത്രം കുറിച്ച് ഇന്ത്യ; ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ പരീക്ഷണം വിജയം
ന്യൂഡൽഹി: മിസൈൽ സാങ്കേതിക വിദ്യയിൽ പുതു ചരിത്രം കുറിച്ച് ഇന്ത്യ. അപൂർവം രാജ്യങ്ങൾക്കു മാത്രം സ്വന്തമായുള്ള ദീർഘ ദൂര ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീശയിലെ എപിജെ അബ്ദുൽകലാം...
പന്തുതട്ടാൻ മെസി എത്തും: സൗഹൃദ മത്സരം 2025ൽ, സ്ഥിരീകരിച്ച് മന്ത്രി
2025 ൽ നടക്കുന്ന സൗഹൃദ മത്സരത്തിനായി ലയണൽ മെസി അടക്കമുള്ള ടീം കേരളത്തിൽ എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി വി അബ്ദുറഹ്മാൻ. അർജന്റീന ടീമിനെ ക്ഷണിക്കാൻ സ്പെയിനിൽ പോയിരുന്നു എന്നും...
നെതന്യാഹുവിനും ഹമാസ് നേതാവിനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറണ്ട്
ടെല്‍ അവീവ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, മുന്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി)...
സിനിമാ മേഖലയിൽ ഇടക്കാല പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യൂസിസി
കൊച്ചി: മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാൻ സിനിമാ പെരുമാറ്റച്ചട്ടം രൂപീകരിക്കണമെന്ന ആവശ്യവുമായി വുമൺ ഇൻ സിനിമാ കലക്റ്റീവ് (wcc). സർക്കാർ നിയമം രൂപീകരിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നാണ് ഹർജിയിലെ...
ഇന്ത്യക്ക് യുഎൻ രക്ഷാസമിതി സ്ഥിരാംഗത്വം കിട്ടിയാലും വീറ്റോ അധികാരമുണ്ടാകില്ല
ഷാർജ: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനു വേണ്ടിയുള്ള ഇന്ത്യയുടെ ശ്രമങ്ങൾ പൂർണ അർഥത്തിൽ വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് നയതന്ത്രജ്ഞനും മുൻ അംബാസഡറുമായ ടി.പി. ശ്രീനിവാസൻ. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി...