അകാരവടിവും, മുഖഭംഗിയും ഒത്തിണങ്ങിയ നമ്മുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ നിന്നു മാറി തടിച്ച ശരീരവും കട്ടി പുരികവും മീശയും ഉള്ള രാജകുമാരി.. ഈ രാജകുമാരിയെ സ്വന്തമാക്കാൻ കഴിയാത്ത വിഷമത്തിൽ 13 യുവാക്കള്‍ ജീവതാഗ്യം ചെയ്തോ ? സോഷ്യല്‍ മീഡിയയില്‍ ഒരു സ്ത്രീയുടെ ചിത്രവുമായി ചേര്‍ന്ന് പ്രചരിച്ച കുറിപ്പാണിത്. എന്നാൽ സത്യത്തിൽ ഇങ്ങനെയൊരു രാജകുമാരി ഉണ്ടോ? 13 പേർ ഈ രാജകുമാരിക്കായി മരിച്ചിട്ടുണ്ടോ? എന്നാല്‍ കേട്ടോളൂ.
ചിത്രത്തിൽ കാണുന്ന ഒരു രാജകുമാരി സത്യത്തിൽ ജീവിച്ചിരുന്നു. ഫാത്തിമേഹ് ഖാനും എസ്മത് അൽ ദൗലേഹ് (1855-1905), എന്ന ഈ രാജകുമാരി പോർഷ്യൻ രാജാവ് നാസർ-അൽ-ദിൻ ഷാഹ് ഖജറിന്റെ (1831-1896) മകളാണ് .
ഖജർ വംശത്തിലെ സ്ത്രീകൾക്കെല്ലാം ചെറുതായി മീശയുണ്ടായിരുന്നുവെന്ന് ഹവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ.അഫ്സാന നജ്മാബാദി പറയുന്നു.ചിത്രത്തിൽ പറയുന്നതു പോലെ എന്നാൽ 1900 കാലഘട്ടത്തിലെ സൗന്ദര്യ ചിഹ്നമായിരുന്നില്ല അത് മറിച്ച് 1800 കളിലെ സൗന്ദര്യത്തിന്റെ ചിഹ്നമായിരുന്നു. അന്നത്തെ ഇറാനിൽ സ്ത്രീകൾക്ക് കട്ടികുറഞ്ഞ മീശയും, താടിയില്ലാത്ത പുരുഷന്മാരും സുന്ദരീ-സുന്ദരൻമാരായാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ 13 യുവാക്കൾ രാജകുമാരിക്കായി മരിച്ചിട്ടുണ്ടോ? ഈ ചോദ്യത്തിന്റെ ഉത്തരം ഇല്ലെന്നാണ്. ചരിത്രത്തിലെവിടടെയും അങ്ങനെയൊരു സംഭവം രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല, ഇറാനിയൻ പ്രാചീന സംസ്കാര പ്രകാരം ഈ രാജകുമാരിച്ച് എട്ടോ ഒമ്പതോ വയസ്സുള്ളപ്പോൾ തന്നെ അവരെ വിവാഹം ചെയ്തുകൊടുത്തിരിക്കാം. മാത്രമല്ല അന്നത്തെ കാലത്ത് സ്ത്രീകൾ കൊട്ടാരത്തിനകത്തെ ഹറമിൽ നിന്നും പുറത്തുവന്ന് അന്യ പുരുഷന്മാരെ കണ്ടിരുന്നില്ല.