1989 ലാണ് മാസാഫുമി നാഗസാക്കി എന്നയാള്‍ നാഗരീകതയില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഒരു ഒളിച്ചോട്ടം നടത്തിയത്. ആരാരും എത്താത്ത ഒരു ദ്വീപില്‍ മാസഫുമി നാഗസാക്കിയെന്ന ഈ 82-കാരന് താമസിച്ചത് ഒന്നു രണ്ടുമൊന്നുമല്ല 29 വര്‍ഷമാണ്. ഫോണോ ലൈറ്റോ കുടിവെള്ളമോ വസ്ത്രമോ ഇല്ലാതെ കൊതുകുകടിയും കൊണ്ട് ദ്വീപില്‍ ഇദ്ദേഹം തികച്ചും നഗ്നനായിട്ടായിരുന്നു നാഗസാക്കി ജീവിച്ചത്.
എല്ലാവരില്‍ നിന്നും അകലം പാലിച്ചു ഈ കാലമത്രയും അദ്ദേഹം ഒറ്റയ്ക്ക് ആ ദ്വീപില്‍ ജീവിതം ആസ്വദിച്ചു. എന്നാല്‍ ആരോഗ്യം തീര്‍ത്തും മോശമായത്തോടെ ഈ ഏപ്രിലില്‍ ജപ്പാന് അധികൃതര്‍ ഈ വൃദ്ധനെ ദ്വീപിന് പുറത്തെത്തിച്ച് വൃദ്ധസദനത്തിലാക്കിയിരിക്കുകയാണ്. നാഗരിക ജീവിതത്തില്‍ മനം മടുത്തതിനെ തുടര്‍ന്നാണ് എല്ലാം ഉപേക്ഷിച്ച് ഏകാന്തവാസം സ്വീകരിക്കാന്‍ നാഗസാക്കി തീരുമാനിച്ചത്. തുടര്‍ന്ന് 1989ലായിരുന്നു ഒറ്റപ്പെട്ട സോട്ടോബനാറി ഐലന്റിലെത്തിയത്.
മുപ്പത് വര്‍ഷം വീട്ടുകാരെക്കുറിച്ചോ നാട്ടുകാരെക്കുറിച്ചോ ആവലാതിപ്പെടാതെ അകന്നുകഴിഞ്ഞ ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം ഈ ദ്വീപില്‍ കിടന്നു മരിക്കുക എന്നതായിരുന്നു. 2012 ല്‍ നല്കിയ ഒരു പ്രത്യേക അഭിമുഖത്തില്‍ മരിക്കാന്‍ ഒരിടം കണ്ടെത്തുക പ്രധാനമായ കാര്യമാണ്. അതിനായി താന്‍ ഇവിടം തിരഞ്ഞെടുക്കുന്നു എന്നാണ് നാഗസാകി പറഞ്ഞത്. അപകടം പിടിച്ച ഈ ദ്വീപിന്റെ സമീപത്തേക്ക് മീന്‍പിടുത്തക്കാര്‍ പോലും പോകുമായിരുന്നില്ല.
ലോകം മാറിമറിഞ്ഞാലും താന്‍ ഈ ദ്വീപില്‍ നിന്നും പോകില്ലെന്നും ഈ ദ്വീപിനെ സംരക്ഷിച്ചുകൊണ്ട ഇവിടെ തന്നെ കഴിയുമെന്നും ഇതുപോലൊരു സ്വര്‍ഗ്ഗം മറ്റെങ്ങും കണ്ടെത്താന്‍ കഴിയില്ലെന്നും നാഗസാക്കി പറഞ്ഞിരുന്നു. വിവാഹിതനും രണ്ടു കുട്ടികളുമുള്ള നാഗസാക്കി അക്കാലത്ത് കുടുംബത്തേക്കുറിച്ചോ കുട്ടികളേക്കുറിച്ചോ ചിന്തിക്കാന്‍ പോലും കൂട്ടാക്കിയിരുന്നില്ല. തന്റെ ഭൂതകാലത്തെക്കുറിച്ച് പറയാനോ ഓര്‍മ്മിക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ലെന്നായിരുന്നു നാഗസാക്കി പറഞ്ഞത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെ യാഥാര്ശ്ചികമായി എത്തിയ ചില സഞ്ചാരികളാണ് ഇങ്ങനെ ഒരു മനുഷ്യന് ഇവിടെയുണ്ടെന്നു പുറം ലോകത്തെ അറിയിച്ചത്.
2012ലായിരുന്നു ഇത്. തുടര്‍ന്ന് ഈയടുത്താണ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ഒറ്റയ്ക്ക് ജീവിക്കാന്‍ സാധിക്കില്ലെന്നും അധികൃതര്‍ അറിഞ്ഞത്. ഇതെതുടര്‍ന്ന് പോലീസെത്തി അദ്ദേഹത്തെ നിര്‍ബന്ധിച്ച് ഇവിടെ നിന്നും 60 കിലോമീറ്റര്‍ അകലെയുള്ള ഗവണ്മെന്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. വെറുതെ ഒരു ദ്വീപില്‍ പോയി ജീവിക്കുകയായിരുന്നില്ല ഇദ്ദേഹം. അതിരാവിലെ ഉണര്‍ന്നു കൃത്യമായ ഒരു ജീവിതചര്യയാണ് അദ്ദേഹം പിന്തുടര്ന്നിരുന്നത്. മണിക്കൂറുകള്‍ നീളുന്ന കടലോരം വൃത്തിയാക്കലും, വ്യായാമവും എല്ലാം ഇദ്ദേഹത്തിന്റെ പതിവുകള്‍ ആയിരുന്നു.