നവമാധ്യമരംഗത്ത് വായനയ്ക്കു പ്രാമുഖ്യമേകി ‘കടലോളം വായന, കടുകോളം എഴുത്ത്’ എന്ന പ്രഖ്യാപിതലക്ഷ്യത്തിലൂന്നി മുഖപുസ്തകലോകത്തിനു മാതൃകയായ് മാറിയ മൊഴിമുറ്റം,കൂട്ടായ്മയും മുഖപുസ്തകമൊഴികളുടെ വര്‍ണ്ണാഭമായ പുനരാവിഷ്കരണത്തിലൂടെ ശ്രദ്ധേയമായ മിഴി മുഖപുസ്തകപേജും സംയുക്തമായി വേര്‍തിരിവുകളില്ലാതെ ഒന്നാം പിറന്നാളിനോടനുബന്ധിച്ച് 2018 ഡിസംബര്‍ 30, ഞായറാഴ്ച, എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് മിനി തീയ്യറ്റര്‍ വേദിയില്‍ സൗഹൃദങ്ങളുടെ ഒത്തുചേരല്‍ സംഘടിപ്പിക്കുന്നു.
സൗഹൃദക്കൂട്ടായ്മയുടെ യാത്രതുടങ്ങി ഒരുവര്‍ഷം പിന്നിടുന്ന വേളയില്‍ മൊഴിമുറ്റം സഹയാത്രികരായ 111 കവികളുടെ തിരഞ്ഞെടുത്ത കവിതകളുള്‍പ്പെടുത്തി “മൊഴിമുറ്റത്തെ 111 കവിതകള്‍”, കവിതാസമാഹാരം, മൊഴിമുറ്റം സഹയാത്രികരായ 50 കഥാകൃത്തുക്കളുടെ തിരഞ്ഞെടുത്ത രചനകളുള്‍പ്പെടുത്തി “പാഠഭേദങ്ങള്‍, മൊഴിമുറ്റം കഥാമൊഴികള്‍”, കഥാസമാഹാരം , കുഞ്ഞെഴുത്തുകളുടെ കുറുമ്പുകാഴ്ചകളുമായി പുസ്തകപ്രസിദ്ധീകരണരംഗത്തെ പരമ്പരാഗതശൈലികളുടെ പൊളിച്ചെഴുത്ത് “മിഴിയിതളുകള്‍” തുടങ്ങിയ കൃതികളുടെ പ്രകാശനവും മൊഴിമുറ്റം സഹയാത്രികരുടെ കാവ്യവിസ്മയമായി സി.ഡി.പ്രകാശനം,കടല്‍മണലിനാല്‍ വിസ്മയചിത്രങ്ങളൊരുക്കുന്ന മൊഴിമുറ്റം സഹയാത്രികന്‍ ശ്രീ.രാജ്മോഹന്‍ പള്ളിച്ചലിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം, സാമൂഹ്യരംഗത്ത് വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്കുള്ള ആദരസമര്‍പ്പണം, ഗുരു വന്ദനം, സാമാദരവ്, മൊഴിമുറ്റം സഹയാത്രികരുടെ കലാപ്രതിഭകളുടെ പ്രകടനം മാജിക് ലൈവ് തുടങ്ങിയ വൈവിധ്യമേറിയ പരിപാടികളാല്‍ സമ്പന്നമാണ് വേദിയും സദസ്സെന്നും വേര്‍തിരിവുകളില്ലാതെ സംഘടിപ്പിക്കപ്പെടുന്ന മൊഴിമുറ്റം ഒന്നാം പിറന്നാള്‍ സംഗമം.