പ്രസാദമൂട്ടിനും ഇനി രജിസ്‌ട്രേഷന്‍ നിര്‍ബന്ധം: ഇല്ലെങ്കില്‍ 5 ലക്ഷം രൂപ പിഴ

0

ആരാധനാലയങ്ങളിലെ അന്നദാനത്തിന് ഇനി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ റജിസ്ട്രേഷൻ നിർബന്ധം. റജിസ്ട്രേഷനില്ലാതെ ഭക്ഷണവിതരണം നടത്തുന്നത് 5 ലക്ഷം രൂപ പിഴയോ 6 മാസം തടവോ ലഭിക്കാവുന്ന കുറ്റമാണ്. ആരാധനാലയങ്ങളിലെ ഭക്ഷണ – പ്രസാദ വിതരണം റജിസ്ട്രേഷനില്ലാതെ നടത്താൻ അനുവദിക്കരുതെന്നു സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഉത്തരവിട്ടുകൗണ്ടറുകൾ വഴി പ്രസാദ വിതരണം നടത്താൻ ലൈസൻസ് എടുക്കണമെന്നു നേരത്തെ ഭക്ഷ്യ സുരക്ഷാ കമ്മിഷണർ ഉത്തരവിട്ടിരുന്നെങ്കിലുംഅന്നദാനത്തിന് നിയന്ത്രണം ബാധകമാക്കിയത് ഇപ്പോഴാണ്.
ഈ പുതിയ നിയമം ക്ഷേത്രങ്ങൾ, മുസ്‌ല‍ിം പള്ളികൾ, ക്രിസ്ത്യൻ ദേവാലയങ്ങൾ എന്നിവയ്ക്കു ബാധകമാണ്.ഇപ്പോഴാണ്. പ്രസാദമായോ ഭക്ഷണമായോ വിതരണം ചെയ്യുന്ന എല്ലാ ആഹാരപദാർഥങ്ങളും റജിസ്ട്രേഷന്റെ പരിധിയിൽപ്പെടും.ഇതുസംബന്ധിച്ച് ഓരോ ജില്ലയിലെയും ആരാധനാലയ പ്രതിനിധികളുമായി ചർച്ച നടത്താൻ കമ്മിഷണർ നിർദേശിച്ചിരുന്നു.