ബോളിവുഡിലെ താരങ്ങളെ ആപ്പിലാക്കി കോബ്ര പോസ്റ്റിന്റെ ഓപറേഷന്‍ കരോക്കെ. വന്‍തുക നല്‍കിയാല്‍ ഏത് രാഷ്ട്രീയപാര്‍ട്ടിക്കു വേണ്ടിയും തങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരണം നടത്താമെന്ന് ബോളിവുഡിലെ ഗായകരും താരങ്ങളും സംവിധായകരും തയ്യാറാണെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്.
ലോക്സഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ് ബോളിവുഡിനെ ആകെ മൊത്തം അങ്കലാപ്പിലാക്കി കോബ്ര പോസ്റ്റിന്റെ ഈ പുതിയ ഒളികാമറ ഓപ്പറേഷന്‍. ഓപ്പറേഷന്‍ കരോക്കേ എന്നാണ് ദൗത്യത്തിന് കോബ്ര പോസ്റ്റ് പേരിട്ടിരിക്കുന്നത്.
നടന്‍മാരായ ജാക്കി ഷെറോഫ്, ശക്തി കപൂര്‍, വിവേക് ഒബ്‌റോയ്, സോനു സൂദ്, അമീഷാ പട്ടേല്‍, മഹിമ ചൗധരി, ശ്രേയസ് താല്‍പാടി, പുനീത് ഇസ്സാര്‍, സുരേന്ദ്ര പാല്‍, പങ്കജ് ധീര്‍, അദ്ദേഹത്തിന്റെ മകന്‍ നിഖിതിന്‍ ധീര്‍, ടിസ്‌കാ ചോപ്ര, ദീപ്ശിഖ നഗ്പാല്‍, അഖിലേന്ദ്രാ മിശ്ര, റോഹിത് റോയ്, രാഹുല്‍ ഭട്ട്, സാലിം സെയ്ദി, രാഖി സാവന്ത്, അമന്‍ വര്‍മ, ഹൈറ്റന്‍ തേജ്‌വാനി, അദ്ദേഹത്തിന്റെ ഭാര്യ ഗൗരി പ്രധാന്‍, എവ്‌ലിന്‍ ശര്‍മ, മിനിഷ ലംബ, കൊയിന മിത്ര, പൂനം പാണ്ടേ. സണ്ണി ലിയോണ്‍, ഹാസ്യ താരങ്ങളായ രാജു ശ്രീവാസ്തവ, സുനില്‍ പാല്‍, രാജ് പാല്‍ യാദവ്, ഉപാസന സിങ്, കൃഷ്ണ അഭിഷേക്, വിജയ് ഈശ്വര്‍ലാല്‍ പവാര്‍, ഛായാഗ്രാഹകന്‍ ഗണേഷ് ആചാര്യ, നര്‍ത്തകന്‍ സംഭാവന സേത്, ഗായകരായ അഭിജീത്ത് ഭട്ടാചാര്യ, കൈലേഷ് ഖേര്‍, മില്‍ഖാ സിങ്, ബാബ സെഗാള്‍ തുടങ്ങിയവരാണ് കോബ്ര പോസ്റ്റിന്റെ ഒളികാമറാ ഓപറേഷനില്‍ കുടുങ്ങിയിട്ടുള്ളത്.
ഈ 36 താരങ്ങളുടെയും ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണുള്ളത്. വിദ്യ ബാലൻ, അര്‍ഷാദ് വാര്‍സി, റാസ മുറാദ് തുടങ്ങിയവർ വാഗ്ദാനം സ്വീകരിക്കാന്‍ തയ്യാറായില്ല.
ഈ 36 താരങ്ങളുടെയും ട്വിറ്റര്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എക്കൗണ്ടുകള്‍ ലക്ഷങ്ങളാണ് പിന്തുടരുന്നത്. ബിജെപി, കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളുടെ പബ്ലിക്ക് റിലേഷന്‍ ഏജന്റുമാര്‍ എന്ന നാട്യത്തിലാണ് ഇവര്‍ താരങ്ങളെ സമീപിച്ചത്.