ഇന്ത്യക്ക് വിസ ഓണ്‍ അറെെവല്‍ അനുവദിച്ച് ശ്രീലങ്ക

0

കൊളംബോ: ഈ സ്റ്റര്‍ ദിനത്തിലെ ആക്രമണത്തെ തുടര്‍ന്ന്‌ മന്ദഗതിയിലായ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായ്‌ ‘ഫ്രീ വിസ ഓണ്‍ അറൈവല്‍ പദ്ധതിയില്‍’ ഇന്ത്യയെയും ചൈനയെയും ഉള്‍പ്പെടുത്തി ശ്രീലങ്ക.

അക്രമണത്തെ തുടര്‍ന്ന്‌ 39 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക്‌ ‘ഓണ്‍ അറൈവല്‍’ വിസ നല്‍കാനുള്ള പദ്ധതി ഏപ്രില്‍ മുതല്‍ ശ്രീലങ്ക താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ഈ പദ്ധതിയാണ്‌ ആഗസ്‌ത്‌ ഒന്നുമുതല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പുനരുജ്ജീവിപ്പിക്കുന്നത്‌. ഇന്ത്യയും ചൈനയും നേരത്തെ ഫ്രീ വിസ ഓണ്‍ അറൈവല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നില്ല.

ആഗസ്റ്റ് 1 മുതൽ ശ്രീലങ്ക വിസ ഓൺ അറെെവൽ സ്കീം അനുവദിച്ച് തുടങ്ങും. തായ്ലന്റ്, യൂറോപ്യൻ യൂണിയൻ, യു.കെ, അമേരിക്ക, ജപ്പാൻ, ആസ്ത്രേലിയ, സ്വിറ്റസർലാന്റ്, കമ്പോടിയ എന്നീ രാജ്യങ്ങൾക്കും നേരത്തെ തന്നെ സ്കീം അനുവദിച്ചിരുന്നു. ഏഴ് ലക്ഷം വിദേശ ടൂറിസ്റ്റുകളാണ് 2019 തുടങ്ങിയത് മുതൽ ദ്വീപ് രാഷ്ട്രം സന്ദർശിച്ചത്. കഴിഞ്ഞ വർഷം ആകെ നാലര ലക്ഷം ഇന്ത്യക്കാർ ശ്രീലങ്ക സന്ദർശിച്ചതായും കണക്കുകൾ പറയുന്നു.