സിംഗപ്പൂര്‍ : ഫ്ലൈ സ്കൂട്ട് കൊച്ചി സര്‍വീസ് നിര്‍ത്തുന്നതോടെ സിംഗപ്പൂര്‍-കൊച്ചി റൂട്ടിലെ സീറ്റുകളുടെ ലഭ്യതയിലുണ്ടാകുന്ന അഭാവവും , സിംഗപ്പൂര്‍ എയര്‍ലൈന്‍സ് മാത്രമായി സര്‍വീസ് നടത്തുന്നതുമൂലമുണ്ടാകുന്ന ടിക്കറ്റ് നിരക്കിലെ മത്സരത്തിലുണ്ടാകുന്ന കുറവും സീസണ് സമയത്ത് വന്‍തുക നല്കി യാത്ര ചെയ്യണ്ട അവസ്ഥയിലാണ് പ്രവാസികള്‍.ഡിസംബര്‍ മാസത്തിലെ പ്രധാന ക്രിസ്തുമസ് ആഴ്ചയിലെ ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്ന അവസ്ഥയാണിപ്പോള്‍. കൂടാതെ മറ്റു ദിവസങ്ങളിലെ ഒരു വശത്തേക്കുള്ള നിരക്കുകള്‍ 22,000 മുതല്‍ 45,000 വരെ ഉയര്‍ന്നു .മൂന്ന് മാസം മുന്‍പേ ഈ അവസ്ഥയാണെങ്കില്‍ വരും ദിവസങ്ങളില്‍ ടിക്കറ്റ് നിരക്കുകള്‍ ഇനിയും വര്‍ദ്ധിക്കുകയും ,ടിക്കറ്റുകള്‍ ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്യും.
ക്രിസ്തുമസ് ന്യൂ എയര്‍ സീസണ് , സ്കൂള്‍ അവധികള്‍ ,ശബരിമല സീസണ് ,വിവാഹ സീസണ് എന്നിവയെല്ലാം ഒരുമിച്ചുവരുന്ന ഡിസംബര്‍ മാസത്തിലെ യാത്രക്കാരുടെ എണ്ണം വളരെ കൂടുതലാണ് .അതുകൊണ്ട് കൂടുതല്‍ സര്‍വീസുകള്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് നടത്താത പക്ഷം പലരുടെയും അവധിക്കാല പരിപാടികള്‍ തന്നെ ന നഷ്ടമാകും.കൂടാതെ ടൂറിസം രംഗത്തും ഇതിന്റെ പ്രതിഫലനം ഉണ്ടാകും . എയര്‍ ഇന്ത്യ എക്സ്പ്രെസ്സ് നിരക്കുകളും ഒരു വശത്തേക്ക് 15000 രൂപയായി വര്‍ധിച്ചു.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50% -ത്തോളം വര്‍ധനയാണ് ടിക്കറ്റ് നിരക്കില്‍ ഉണ്ടായിരിക്കുന്നത്.