കെട്ടിടനിർമ്മാണ റോബോട്ടിന്റെ പുതിയ പതിപ്പുമായി ക്രാഫ്റ്റ്സ് മാക് ലാബ്

0

എത്ര വിദഗ്ദ്ധനായ പണിക്കാരനായാലും ആളെ കിട്ടിയില്ലെങ്കിൽ പണി നടക്കില്ലല്ലോ. സ്വന്തമായി വീടോ മറ്റു കെട്ടിടങ്ങളോ പണിയുന്നവർക്ക് സന്തോഷവാർത്തയുമായി കൊച്ചി, കാക്കനാട് നിന്നുള്ള ക്രാഫ്റ്റ്സ് മാക് ലാബ് വീണ്ടും എത്തിയിരിക്കുന്നു. ക്രാഫ്റ്റ്സ് മാക് ലാബിന്റെ “മാസൺറി റോബോട്ട്” ഇപ്പോൾ കെട്ടിടം പണിയിൽ നിങ്ങളെ സഹായിക്കാൻ പൂർണ്ണസജ്ജമായിരിക്കുകയാണ്.

വായിക്കുക: കെട്ടിടനിര്‍മ്മാണം ഇനി റോബോട്ട് ചെയ്യും, പുതിയ യന്ത്രവുമായി കേരളത്തില്‍ നിന്നും ക്രാഫ്റ്റ്സ് മാക് ലാബ്.

തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ നിപുണ്‍, അതുല്‍, അനൂപ്‌, അരുണ്‍, ശ്രീരാജ്, പിന്നെ കാലടി ആദിശങ്കര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് ടെക്നോളജി കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളായ അഖില്‍, ചാള്‍സ് എന്നിവര്‍ ചേര്‍ന്നാണ് 2014 നവംബറില്‍ ക്രാഫ്റ്റ്സ് മാക് ലാബ് രൂപീകരിക്കുന്നത്. ക്രാഫ്റ്റ്സ് മാക് ലാബ് 5 വയസ്സ് തികക്കുമ്പോൾ, നമ്മുക്ക് ഏവർക്കും അഭിമാനിക്കാൻ “മാസൺറി റോബോട്ട്” അതിന്റെ മികവുറ്റ രൂപത്തിൽ എത്തിയിരിക്കുന്നു.

മാസൺറി റോബോത്തിന്റെ ഗവേഷണവും രൂപകൽപ്പനയും നിർമ്മാണവും പൂർണ്ണമായും കൊച്ചിയിൽ തന്നെയാണ് ചെയ്തിട്ടുള്ളത്. 20 കിലോ വരെ ഭാരം താങ്ങുന്ന റോബോട്ട്, മണിക്കൂറിൽ 180 ബ്രിക്സ് വരെ നിര്‍മ്മാണം നടത്തുന്നു. Auto-CAD പോലുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചു ചുമർ രൂപകൽപ്പന ചെയ്ത ശേഷം, റോബോട്ടിലേക്കു നിർദേശങ്ങൾ കൈമാറുന്ന രീതിയിലാണ് പ്രവർത്തനം. ഇന്ത്യയിലെ മുൻനിര കെട്ടിട നിർമ്മാണ കമ്പനികൾ ഇതിനകം റോബോട്ടിനായി ഓർഡർ ചെയ്തു കഴിഞ്ഞു.

ക്രാഫ്റ്റ്സ് മാക് ലാബ് : Website | Facebook