മലയാളി നഴ്സ് മുംബൈയിലെ ഹോട്ടലിൽ മരിച്ച നിലയിൽ

0

മുംബൈ ∙ മലയാളി മെയിൽ നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തി. നവിമുംബൈ അപ്പോളോ ആശുപത്രിയിൽ ഇൻഫക്‌ഷൻ കൺട്രോള്‍ വിഭാഗം നഴ്സിങ് ചുമതലയുണ്ടായിരുന്ന ഇടുക്കി പത്താംമയിൽ കാൽവരി മൗണ്ട് പാറയിൽ വികാസ് ജോണിനെയാണ് (32) സീവുഡ്സിലെ ഐശ്വര്യ ഹോട്ടലിലെ മുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കോവിഡ് ഐസലേഷൻ കേന്ദ്രമായിരുന്ന ഹോട്ടൽമുറിയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വ്യക്തിപരമായ കാരണങ്ങളെത്തുടർന്നാണ് ആത്മഹത്യയെന്നു സംശയിക്കുന്നതായും മലയാളി സംഘടനാ പ്രവർത്തകർ പറഞ്ഞു. ന്യൂസിലാൻഡിലും പശ്ചിമ ബംഗാളിലുമായി 5 വർഷം ജോലി ചെയ്ത വികാസ് ഈ വർഷം ജനുവരിയിലാണ് അപ്പോളോ ആശുപത്രിയിൽ ചേർന്നത്. കാൽവരിമൗണ്ട് പാറയിൽ പരേതനായ ജോണിന്റെയും ലാലിയുടെയും മകനാണ് വികാസ്. അവിവാഹിതനാണ്. സഹോദരി: വിദ്യ