ചൈനയിൽ ബിബിസി ചാനലിനു നിരോധനം

1

ബീജിങ്: ബിബിസി ന്യൂസിന് ചൈനയില്‍ വിലക്ക് ഏര്‍പ്പെടുത്തി. ചാനലിന്റെ ഉള്ളടക്കം രാജ്യത്തെ പ്രക്ഷേപണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗുരുതരമായി ലംഘിച്ചുവെന്ന് പ്രക്ഷേപണ മന്ത്രാലയം വ്യാഴാഴ്ച പ്രഖ്യാപിച്ചു.

ചൈനയെക്കുറിച്ചുള്ള ബിബിസി വേള്‍ഡ് ന്യൂസ് റിപ്പോര്‍ട്ടുകള്‍ പ്രക്ഷേപണ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഗുരുതരമായി ലംഘിക്കുന്നതായി കണ്ടെത്തിയതായി ചൈനയിലെ സ്‌റ്റേറ്റ് ഫിലിം, ടിവി, റേഡിയോ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

ചൈനയില്‍ പ്രക്ഷേപണം തുടരാന്‍ ബിബിസിയെ അനുവദിക്കില്ല, മാത്രമല്ല പ്രക്ഷേപണത്തിനായുള്ള പുതിയ വാര്‍ഷിക അപേക്ഷ സ്വീകരിക്കുന്നില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു.

റിപ്പോർട്ട് ചെയ്യുന്ന വാർത്തകൾ സത്യസന്ധം ആയിരിക്കണമെന്നും ചൈനയുടെ രാഷ്ട്ര താത്പര്യങ്ങളെ വേദനിപ്പിക്കാത്തതാവണമെന്നുമുള്ള നിർദ്ദേശം ബിബിസി ലംഘിച്ചു എന്ന് അധികൃതർ വിശദീകരിക്കുന്നു.