ഇന്നലെ സിംഗപ്പൂരില്‍ നടന്ന പ്രവാസി എക്സ്പ്രസ്സ് നൈറ്റ് 2013 ചടങ്ങിലാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. പ്രവാസി എക്സ്പ്രസ്സ് ലൈഫ് ടൈം അച്ചീവ്മെന്റിനുള്ള പ്രഥമ അവാര്‍ഡിന് കേരള മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ ശ്രീ.വി.എസ്.അച്യുതാനന്ദന് അര്‍ഹനായി. എന്നാല്‍ ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്ന് അദ്ദേഹത്തിന് പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ , ബാംഗ്ലൂര്‍ കേരളസമാജം പ്രതിനിധികള്‍ പുരസ്കാരം ഏറ്റുവാങ്ങി. ഈ പുരസ്കാരം, പിന്നീട് തിരുവനന്തപുരത്ത് വച്ച് വി എസിന് സമ്മാനിക്കുന്നതായിരിക്കും.
അംബാസഡര്‍ അറ്റ് ലാര്‍ജ് ഗോപിനാഥ പിള്ളൈ, പ്രശസ്ത കവി എം കെ ഭാസി, സിങ്കപൂര് പാര്‍ലമെന്റ് അംഗം ഡോ. ജനില്‍ പുതുച്ചേരി തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
സോഷ്യല്‍ സര്‍വീസ് എക്സലന്‍സ് പുരസ്കാരം, സിങ്കപ്പൂര്‍ മലയാളീ അസോസിയേഷന് പ്രസിഡന്റ് ശ്രീ പി കെ കോശിക്കും, ബിസ്സിനസ് എക്സലന്‍സ് പുരസ്കാരം ശ്രീ ടോണി വിന്‍സെന്റിനും(ആറാട്ട് ബില്‍ഡേര്‍സ്) സമ്മാനിച്ചു. മലയാളീരത്ന പുരസ്കാത്തിനു ശ്രീ തന് ശ്രീ ദത്തുക് കെ രവീന്ദ്രമേനോന്‍ (സുബാങ്ങ് സ്കൈപാര്ക്ക്) അര്‍ഹനായി.
മലയാള സാഹിത്യത്തിനു നല്കിയ സംഭാവനകളെ മാനിച്ചു, പ്രശസ്തകവിയും ഗാനരചയിതാവുമായ ശ്രീ അനില്‍ പനച്ചൂരാനു പ്രവാസി എക്സ്പ്രസ്സ് സാഹിത്യ പുരസ്കാരം നല്കി ആദരിച്ചു. പുതുതലമുറയിലെ പ്രശസ്ത യുവനടന് ഉണ്ണിമുകുന്ദന് യൂത്ത് ഐക്കണ്‍ പുരസ്കാരം ഏറ്റുവാങ്ങി.മലയാളഭാഷക്ക് സിംഗപ്പൂരില്‍ നടത്തിയ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായ യുവപ്രവാസി പ്രസ്കാരത്തിന് ശ്രീ ശ്യാം പ്രഭാകരനും, യങ്ങ് എന്റര്‍പ്രെനര്‍ പുരസ്കാരത്തിനു ശ്രീ അജിത് കുമാറും (സിങ്കപ്പൂര്‍ കൊളീസിയം) അര്‍ഹനായി.
സ്വാതന്ത്ര്യ സമര സേനാനിയും, പാലക്കാട് മഹാരാജാവുമായ ശ്രീ ശേഖരീ വര്‍മ്മയേയും, PAP സ്ഥാപകഅംഗമായ ഡൊമിനിക് പുതുച്ചേരിയെയും ചടങ്ങില്‍ വെച്ച് ആദരിച്ചു.