മസ്‍കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കണ്ണൂര്‍ കരുവഞ്ചാല്‍ കാലായിമുക്കിലെ ചെറുകുന്നോന്റകത്ത് അബ്‍ദുല്‍ റഷീദ് (42) ആണ് മരിച്ചത്.
20 വര്‍ഷമായി റുവിയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം അസുഖബാധിതനായതിനെ തുടര്‍ന്ന് രണ്ടാഴ്‍ചയായി ചികിത്സയിലായിരുന്നു. മാതാവ് – ആമിന. ഭാര്യ – സറീന. മക്കള്‍ – സാബിത്ത്, അഫ്റാത്ത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മസ്‍കത്തില്‍ ഖബറടക്കി.