സ്ത്രീശാക്തീകരണത്തില്‍ ഏഷ്യാപസഫിക്കില്‍ ഏറ്റവും പിറകില്‍ ഇന്ത്യ: സര്‍വ്വേ

0
സ്ത്രീകളുടെ സാമൂഹികസാമ്പത്തിക പുരോഗതിയില്‍ ഏഷ്യാപസഫിക് മേഖലയില്‍ ഇന്ത്യ ഏറ്റവും പിറകിലെന്ന് മാസ്ടര്‍കാര്‍ഡ് സര്‍വ്വേ ഫലങ്ങള്‍.  വിദ്യാഭ്യാസത്തില്‍ പുരുഷന്മാരോട് കിടപിടിക്കുന്നുവെങ്കിലും വ്യാവസായിക-വാണിജ്യ-രാഷ്ട്രീയരംഗങ്ങളില്‍ സ്ത്രീകള്‍ ഇപ്പോഴും പിന്നോക്കമാണെന്നാണ് സര്‍വ്വേയിലെ പ്രധാനകണ്ടെത്തല്‍. 
ന്യൂസിലാണ്ട്(77), ആസ്ത്രേലിയ(76), ഫിലിപ്പീന്‍സ്(72.6), സിംഗപ്പൂര്‍(70.5) രാജ്യങ്ങളാണ് പട്ടികയില്‍ മുന്‍നിരയില്‍. 
44.2 പോയിന്റോടെ ശ്രീലങ്കക്കും ബംഗ്ലാദേശിനും പിറകില്‍ ആണ് ഇന്ത്യയുടെ സ്ഥാനം.
സ്ത്രീശാക്തീകരണത്തില്‍ ഇന്ത്യയുടെ സ്ഥാനം പിന്‍നിരയില്‍ ആണെങ്കിലും,  കഴിഞ്ഞ കുറച്ചു മാസങ്ങളായി അന്താരാഷ്ട്രഭൂപടത്തില്‍ ഇന്ത്യയെ താറടിച്ചു കാണിക്കാനുള്ള പാശ്ചാത്യശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ വേണം ഈ സര്‍വ്വേഫലങ്ങളെ നോക്കിക്കാണാന്‍.