മോഡി നവംബറില്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചേക്കും

0
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബറില്‍ സിംഗപ്പൂര്‍ സന്ദര്‍ശിച്ചേക്കും. മലേഷ്യയില്‍ നടക്കാനിരിക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന അവസരത്തിലാണ് മേഖലയിലെ സിംഗപ്പൂര്‍, ഇന്തോനേഷ്യ, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന കാര്യം പരിഗണനയിലുള്ളത്.  മാര്‍ച്ചില്‍ സിംഗപ്പൂരിന്‍റെ സ്ഥാപകപ്രധാനമന്ത്രിയായ ലീ ക്വാന്‍ യൂവിന്‍റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മോഡി സിംഗപ്പൂരിലെത്തിയിരുന്നുവെങ്കിലും മറ്റ് ഔദ്യോഗികപരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. 
തിരക്കിട്ട സന്ദര്‍ശനപരിപാടികളാണ് വരും മാസങ്ങളില്‍ മോഡിയെ കാത്തിരിക്കുന്നത്. ജൂലൈയില്‍ കസഖിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, താജിക്കിസ്ഥാന്‍, ടര്‍ക്ക്‌മെനിസ്ഥാന്‍, റഷ്യ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. ഒക്ടോബറില്‍ ടര്‍ക്കി, ഇസ്രയേല്‍, ഈജിപ്ത്, പലസ്തീന്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചേക്കും. ഇതിനു പുറമേ യു.കെ, അഫ്ഗാനിസ്ഥാന്‍, നോര്‍ത്ത് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയും സന്ദര്‍ശന ലിസ്റ്റിലുണ്ട്.