ഹാരി പോട്ടര്‍ വീണ്ടുമെത്തുന്നു

0

ലോകമെമ്പാടും നിരവധി ആരാധകരുള്ള ഹാരിപോട്ടര്‍ പരമ്പരയിലെ എട്ടാം ഭാഗം വരുന്നു. ഹാരി പോട്ടര്‍ ആന്‍റ് ദ കേഴ്‌സ്ഡ് ചൈല്‍ഡ്’ എന്നു പേരിട്ടിരിക്കുന്ന പുസ്തകത്തിന്‍റെ പ്രകാശനം ജൂലൈ 30ന് ലണ്ടനിലെ പാലസ് തീയറ്റില്‍ നടക്കും. രണ്ടു ഭാഗങ്ങളുള്ള ഈ പുസ്തകത്തിന്‍റെ രണ്ടാം ഭാഗം ജൂലൈ 31 നും പ്രകാശനം ചെയ്യും. എഴാം ഭാഗത്തോടെ ഹാരി പോട്ടര്‍ പരമ്പരകൾക്ക് അന്ത്യമാകുമെന്നുള്ള ജെ കെ റോളിങ്ങിന്‍റെ പ്രഖ്യാപനം ആരാധകരെ നിരാശരാക്കിയിരുന്നു . 1997ലാണ്  ഹാരിപോട്ടര്‍ പരമ്പരയിലെ ആദ്യ പുസ്തകം പുറത്തിറങ്ങുന്നത്. ഏഴാമത്തെ പുസ്തകമായ ഹാരി പോട്ടര്‍ ആന്‍റ് ദ ഡെത്ത്‌ലി ഹാലോസ്’ അവസാന സൃഷ്ടിയാണെന്ന് റൗളിങ് പ്രഖ്യാപിച്ചിരുന്നു.

പുതിയ പുസ്തകത്തില്‍ നാടകഭാഷ്യമായിട്ടാണ് കഥ അവതരിപ്പിക്കുന്നത്. ഹാരിയുടെ ജന്മദിനമായ ജൂണ്‍ 30ന് പാലസ് തിയേറ്ററിൽ നാടകം അരങ്ങേറും. തൊട്ടടുത്ത ദിവസം നാടകത്തിന്‍റെ തിരക്കഥ രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങും. 'ഹാരിപോട്ടര്‍ & ഡത്‌ലി ഹാലോസ്' എന്ന മുൻഭാഗത്തിനു 19 വര്‍ഷത്തിനു ശേഷമുള്ള സംഭവങ്ങളാണ് പുതിയ കഥാപശ്ചാത്തലം.എന്തായാലും റൌളിംഗ് തന്‍റെ ആരാധകരെ നിരാശപ്പെടുത്താന്‍ സാധ്യത ഇല്ല എന്നതില്‍ സംശയം വേണ്ട.