കാശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരിഫ്. ഇന്ത്യയുമായുള്ള മൂന്ന് യുദ്ധങ്ങൾ സമ്മാനിച്ചത് കൂടുതൽ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ദുബായ് ആസ്ഥാനമായുള്ള അൽ അറേബിയ ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇന്ത്യയുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തിയത്. ചർച്ചക്ക് യുഎഇ മധ്യസ്ഥത വഹിക്കണമെന്ന് ഷെരീഫ് ആവശ്യപ്പെട്ടു.
കാശ്മീർ അടക്കമുള്ള വിഷയങ്ങളിൽ ഒരുമിച്ചിരുന്ന് ചർച്ചകൾ നടത്തുന്നതിനായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം ക്ഷണിക്കുന്നുണ്ട്. ഇരുരാജ്യങ്ങളും സമാധാനപരമായി ജീവിച്ച് പുരോഗതിയിലേക്ക് നീങ്ങുന്നതും പരസ്പ്പരം വഴക്കിട്ട് സമയം കളയുന്നതും ഭരണാധികാരികളുടെ കയ്യിലാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കാശ്മീർ വിഷയത്തിൽ നിലവിലുള്ള ഇന്ത്യയുടെ നയം തിരുത്തണം എന്ന നിലപാട് കൂടി അദ്ദേഹം എടുക്കുന്നുണ്ട്. പക്ഷെ, പാകിസ്താൻ ഭീകരർ കാശ്മീരിൽ നടത്തുന്ന ആക്രമണങ്ങളെപ്പറ്റി തന്ത്രപരമായ മൗനം പാലിക്കുകയാണ് ഷെരിഫ്.