തെരുവുനായ്ക്കളുടെ സ്വര്‍ഗം

തെരുവുനായ്ക്കള്‍ നമ്മുടെ നാട്ടില്‍ ഭീഷണിയാകുമ്പോള്‍ തെരുവ്നായ്ക്കള്‍ക്ക് അഭയം ഒരുക്കുകയാണ് കോസ്റ്റ റിക്കയിലെ 'തെരുവുനായകളുടെ സ്വര്‍ഗം

തെരുവുനായ്ക്കള്‍ നമ്മുടെ നാട്ടില്‍ ഭീഷണിയാകുമ്പോള്‍ തെരുവ്നായ്ക്കള്‍ക്ക് അഭയം ഒരുക്കുകയാണ് കോസ്റ്റ റിക്കയിലെ 'തെരുവുനായകളുടെ സ്വര്‍ഗം' ( Territorio de Zaguates ) എന്ന പേരില്‍ അറിയപ്പെടുന്ന മനോഹരമായ ഈ മലമ്പ്രദേശം.

വടക്കന്‍ കോസ്റ്റ റിക്കയിലെ അലാജുവെല പ്രവിശ്യയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. മനോഹരമായ മലമുകളില്‍ നൂറുകണക്കിന് നായ്ക്കളാണ് ഇവിടെ സ്വര്യവിഹാരം നടത്തുന്നത് . നായകളെ സ്നേഹിക്കുന്ന ഒരു കൂട്ടം സന്നധപ്രവര്‍ത്തകരാണ്‌ തെരുവുനായകള്‍ക്ക് ഇങ്ങനെയൊരു സംരക്ഷണകേന്ദ്രം ഒരുക്കിയത്.  തെരുവുനായ്കള്‍ക്ക് ഒരു അഭയകേന്ദ്രം എന്നതിലുപരി അവര്‍ക്ക് ഭക്ഷണത്തിനും പരിചരണത്തിനും  പ്രജനനത്തിനുമെല്ലാം ഇവിടെ സൗകര്യം ഉണ്ട് . ധാരാളം സന്ദര്‍ശകര്‍ എത്തുന്ന ഇവിടെ പക്ഷെ സഞ്ചാരികള്‍ക്ക് യാതൊരുവിധ ശല്യവും ഈ മിണ്ടാപ്രാണികള്‍ ഉണ്ടാക്കാറില്ല .  ചിലര്‍ മടക്കയാത്രയില്‍  ഇഷ്ടപെട്ട നായ്ക്കളെ ദത്തെടുക്കുകയും ചെയ്യാറുണ്ട് . തെരുവുനായകളുടെ പുനരധിവാസത്തെ പറ്റി ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുന്ന നമ്മുടെ നാട്ടില്‍  കോസ്റ്റ റിക്കയിലെ ഈ 'സ്വര്‍ഗം' നല്ലൊരു മാതൃകയാണ്.

Read more

നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റിൽ

നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം; കോഴിക്കോട് അച്ഛനും അമ്മയും അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് കുറ്റിക്കാട്ടൂരിലെ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. വയല്‍ക്കര സ്

പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

പീസ് ബോണ്ട് ഒപ്പിടണമെന്ന നോട്ടീസ്; നേഹ ബോറയുടെ ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

ഡല്‍ഹി: പൊലീസിന്‌റെ പീസ് ബോണ്ട് ചോദ്യം ചെയ്തുള്ള ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (AISA) പ്രസിഡന്റ് നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

കൊച്ചി – ധനുഷ്കോടി ദേശിയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. മൂന്നാർ കല്ലാറിന് സമീപം കല്ലും മണ്ണും റോഡിലേക്ക് പതിച്ചു. 15 ഓളം തൊഴിലാളികളാ