മദ്യപിച്ച് വാഹനമോടിച്ചാല്‍ 20000 ദിര്‍ഹം പിഴ; അബുദാബിയിലെ പുതിയ ഗതാഗതനിയമങ്ങള്‍ ഇങ്ങനെ

ശബ്ദമലീനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ഏര്‍പ്പെടുത്തി അബുദാബി പോലീസ് ഗതാഗത നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. തിരക്കേറിയ സമയങ്ങളില്‍ റോഡില്‍ അനാവശ്യമായി ഹോണ്‍ മുഴക്കി ശബ്ദമലിനീകരണമുണ്ടാക്കുന്നവരില്‍ നിന്നാണ് പിഴ ഈടാക്കുന്നത്

മദ്യപിച്ച് വാഹനമോടിച്ചാല്‍ 20000 ദിര്‍ഹം പിഴ; അബുദാബിയിലെ പുതിയ ഗതാഗതനിയമങ്ങള്‍ ഇങ്ങനെ
drive

ശബ്ദമലീനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് പിഴ ഏര്‍പ്പെടുത്തി അബുദാബി പോലീസ് ഗതാഗത നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. തിരക്കേറിയ സമയങ്ങളില്‍ റോഡില്‍ അനാവശ്യമായി ഹോണ്‍ മുഴക്കി ശബ്ദമലിനീകരണമുണ്ടാക്കുന്നവരില്‍ നിന്നാണ് പിഴ ഈടാക്കുന്നത്. 2000 ദിര്‍ഹമാണ് ശബ്ദമലീനീകരത്തിനിടയായാല്‍ പിഴ നല്‍കേണ്ടി വരുന്നത്. പിഴ മാത്രമല്ല, ശബ്ദമലിനീകരണമുണ്ടാക്കുന്നവര്‍ക്ക് 12 ബ്ലാക്ക്‌പോയിന്റുകളും വീഴും.

വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക്‌പോയിന്റും. മദ്യപിച്ച് വാഹനമോടിച്ചാല്‍ 20000 ദിര്‍ഹം പിഴയും, ജയില്‍ ശിക്ഷയും കൂടാതെ 23 ബ്ലാക് പോയിന്റുകളും ലഭിക്കും. മദ്യപിച്ച് വാഹനമോടിച്ച് പിടിച്ചാലും വാഹനം കസ്റ്റഡിയില്‍ വെക്കാന്‍ വകുപ്പുണ്ട്. കാലാവധി കഴിഞ്ഞ ടയറുകളുള്ള വാഹനത്തിനും 500 ദിര്‍ഹം പിഴയുണ്ട്. കൂടാതെ ഒരാഴ്ച വാഹനം പിടിച്ചിടാനും വകുപ്പുണ്ട്.

മണിക്കൂറില്‍ 80കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ വാഹനമോടിച്ചാല്‍ 3000 ദിര്‍ഹം പിഴയും 23 ബ്ലാക്‌പോയിന്റുകളും. 60 ദിവസത്തേക്ക് വാഹനം പോലീസ് വാഹനം പിടിച്ച് വെക്കും. കാറില്‍ സഞ്ചരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്ക് 400 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയ്ന്റുമാണ് ശിക്ഷ.

Read more

ഡൽഹി സ്ഫോടനം; NIA അന്വേഷിക്കും; അന്വേഷണം ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ച്

ഡൽഹി സ്ഫോടനം; NIA അന്വേഷിക്കും; അന്വേഷണം ഷഹീൻ ഷാഹിദിനെ കേന്ദ്രീകരിച്ച്

ഡൽഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം എൻഐഎ അന്വേഷിക്കും. അന്വേഷണം പൂർണമായി എൻഐഎയ്ക്ക് കൈമാറിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്