ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

Share
ഇന്ദിര ഗ്യാരന്‍റിയും സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രയും: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങൾ

തിരുവനന്തപുരം: ആദ‍്യ മന്ത്രിസഭാ യോഗത്തിൽ നിർണായക പ്രഖ‍്യാപനങ്ങളുമായി യുഡിഎഫ് സർക്കാർ‌. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ ഇന്ദിര ഗ‍്യാരന്‍റി നടപ്പാക്കുമെന്നും കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന‍്യ യാത്ര ജൂൺ 15 മുതൽ തുടങ്ങുമെന്നും മുഖ‍്യമന്ത്രി മാധ‍്യമങ്ങളോട് വ‍്യക്തമാക്കി.

വയോജനങ്ങൾ‌ക്കായി പ്രത‍്യേകവകുപ്പ് രൂപികരിക്കുമെന്നും മുഖ‍്യമന്ത്രി കൂട്ടിച്ചേർത്തു. കൂടാതെ ആശമാരുടെ ഓണറേറിയം ആദ‍്യ ഘട്ടമെന്ന നിലയ്ക്ക് 3000 രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

നവകേരള യാത്രയിലെ പൊലീസ് മർദനം അന്വേഷിക്കുമെന്നും മുഖ‍്യമന്ത്രി പറഞ്ഞു. അംഗൻവാടി ജീവനക്കാർ, പ്രി പ്രൈമറി അധ‍്യാപകർ എന്നിവരുടെ വേതനം 1000 രൂപ വീതം വർധിപ്പിക്കാൻ തീരുമാനിച്ചതായും സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി എങ്ങനെ മെച്ചപ്പെടുത്താമെന്ന കാര‍്യം പിന്നീട് അറിയിക്കാമെന്നും മുഖ‍്യമന്ത്രി പറഞ്ഞു.

Read more

തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള പോരാട്ടം ഇനി സുപ്രീം കോടതിയിൽ; രാഹുൽഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കും

തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള പോരാട്ടം ഇനി സുപ്രീം കോടതിയിൽ; രാഹുൽഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കും

ന്യൂഡൽഹി: എസ്.ഐ.ആർ. നടപടികളുടെ ഭാഗമായി വോട്ടർപ്പട്ടികയിൽനിന്ന് പേരുകൾ നീക്കംചെയ്യുന്നത് ചോദ്യംചെയ്തുകൊണ്ട് ലോക്സഭാ പ്രതിപക്ഷ നേതാ

കങ്കണ റണാവത്തിനെതിരായ വ്യാജവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി

കങ്കണ റണാവത്തിനെതിരായ വ്യാജവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന എഐ നിർമിതവും വ്യാജവും അശ്ലീലവുമായ ഉള്

വീണയുമായി ചേർന്ന് അനധികൃതമായി സമ്പാദിച്ചു, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട്; മുഹമ്മദ് റിയാസിനെതിരെ എഫ്ഐആറിൽ പരാമർശം

വീണയുമായി ചേർന്ന് അനധികൃതമായി സമ്പാദിച്ചു, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട്; മുഹമ്മദ് റിയാസിനെതിരെ എഫ്ഐആറിൽ പരാമർശം

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിലെ വിജിലൻസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്തുവന്നു. പിണറായിയും വീണയും എക്സാലോജിക്കുമായി ചേർന്ന് ക്രിമി