ദുബായില്‍ വാഹനാപകടം; എട്ട് പേര്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്

ദുബായില്‍ വാഹനാപകടം; എട്ട് പേര്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്
dubai-motorway

ദുബായ്: മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തില്‍ എട്ടുപേര്‍ മരിച്ചു. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്ത് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു അപകടം. മിര്‍ഡിഫ് സിറ്റി സെന്ററിന് മുന്നില്‍ ഷാര്‍ജ റൂട്ടില്‍ മിനി ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്ന് ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വ്വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഖലീഫ ബിന്‍ ഡ്രായ് പറഞ്ഞു. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. . വാഹനം ഓടിക്കുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു