നടൻ ഖാദർ ഖാൻ അന്തരിച്ചു

നടൻ ഖാദർ ഖാൻ അന്തരിച്ചു
kader-khan

മുംബൈ: ബോളിവുഡ് നടനും സംവിധായകനും തിരക്കഥാകൃത്തുമായ ഖാദർ ഖാൻ (81)അന്തരിച്ചു. കാനഡയിലെ ടൊറന്‍റോയിലെ ആശുപത്രിയിരുന്നു അന്ത്യം. ഏറെ  കാലമായി  രോഗബാധിതനായി കഴിയുകയായിരുന്നു ഇദ്ദേഹം.  കഴിഞ്ഞ ദിവസം ഖാദർ ഖാൻ അന്തരിച്ചതായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇക്കാര്യം പിന്നീട് അദ്ദേഹത്തിന്‍റെ കുടുംബം നിഷേധിച്ചിരുന്നു. സംസ്കാരം ടൊറന്‍റോയിൽ നടക്കുമെന്നും കുടുംബം അറിയിച്ചു. വില്ലനായും കൊമേഡിയനായും നിരവധി ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 300ലേറെ സിനിമകളിൽ അഭിനയിച്ച ഖാദർ ഖാൻ 250 ലേറെ ചിത്രങ്ങൾക്ക് സംഭാഷണവും നിർവഹിച്ചിട്ടുണ്ട്.  ഭാര്യ ഹാജ്‌റ മകൻ സർഫ്രാസ്.

Read more

ലാലേട്ടന്‍ വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ ല്‍ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടര്‍

ലാലേട്ടന്‍ വീണ്ടും പൊലീസ് വേഷത്തില്‍; ‘L365’ ല്‍ ബിനു പപ്പു ക്രിയേറ്റീവ് ഡയറക്ടര്‍

ലാലേട്ടനെ കേന്ദ്ര കഥാപാത്രമാക്കി ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ വലിയ പ്രൊജക്ടായ ‘L365’ ന്റെ ഒരുക്കങ്ങള്‍ പു