നടിയെ ആക്രമിച്ച കേസ്: സാക്ഷി വിസ്താരത്തിന് മഞ്ജുവാര്യർ കോടതിയിലെത്തി; മൊഴി നിർണായകം

Share

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മൊഴി നൽകാൻ മഞ്ജു വാര്യര്‍ കോടതിയിലെത്തി. രാവിലെ 11 മണിക്ക് സാക്ഷിവിസ്താരം തുടങ്ങും.നടിയെ ആക്രമിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു ആരോപിച്ചിരുന്നു. ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കുന്നതിൽ മൊഴി നിർണായകമാകുമെന്നാണ് കരുതപ്പെടുന്നത്.

സിദ്ദിഖ് , ബിന്ദു പണിക്കർ എന്നിവരെയും ഇന്ന് വിസ്തരിക്കും. യുവനടിക്ക് പിന്തുണയുമായി കൊച്ചിയിൽ താരസംഘടന സംഘടിപ്പിച്ച ചടങ്ങിലാണ് മഞ്ജു ഗൂഢാലോചന ആരോപിച്ചത്. മഞ്ജു ഇക്കാര്യം കോടതിയിൽ ആവർത്തിക്കുമോയെന്നാണ് ഉറ്റുനോക്കുന്നത്. ദിലീപും കാവ്യാമാധവനും തമ്മിലെ ബന്ധം ആക്രമത്തിനിരയായ നടി മഞജുവാര്യരെ അറിയിച്ചതാണ് വൈരാഗ്യത്തിന് പ്രധാന കാരണമെന്നാണ് പ്രോസിക്യൂഷന്റെ വാദം. സംയുക്താവർമ്മ, ഗീതു മോഹൻദാസ്, ശ്രീകുമാർ മേനോൻ എന്നിവരെയും വരും ദിവസങ്ങളിൽ വിസ്തരിക്കും.

അഞ്ചുവര്‍ഷം മുന്‍പ് ദിലീപില്‍ നിന്ന് വിവാഹമോചനം നേടിയ  കലൂരിലെ ഇതേ കോടതി മുറിയിലാണ് ദിലീപ് കേസില്‍ മൊഴി നല്‍കാന്‍ മഞ്ജു എത്തുന്നത് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ഒമ്പതേമുക്കാലോടെ തന്നെ മഞ്ജു വാര്യര് കോടതിയിലെത്തി. അതിന് ശേഷം പ്രോസിക്യൂട്ടറുമായി അടച്ചിട്ട മുറിയിൽ ചര്‍ച്ച നടത്തുകയാണ്. മഞ്ജു വാര്യരുടെ ആവശ്യപ്രകാരമാണ് ചര്‍ച്ച.

Read more

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം; പിന്തുണയുമായി വി4 രാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വ ആവശ്യത്തിന് പിന്തുണയുമായി വി4 രാജ്യങ്ങള്‍. പോളണ്ട്, ഹംഗറി, സ്ലൊവാക്യ, ചെ

കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

കേരള ബോക്സ് ഓഫീസിലെ ആദ്യ 150 കോടി; ചരിത്രം കുറിച്ച് 'ബെത്ലഹേം കുടുംബ യൂണിറ്റ്'

റിലീസ് ചെയ്ത ഒരു മാസം പിന്നിടുമ്പോഴും വമ്പൻ കളക്ഷനുമായി മുന്നേറുകയാണ് ഗിരീഷ് എ.ഡി ഒരുക്കിയ നിവിൻ പോളി - മമിത ബൈജു ചിത്രം '