ടൊറന്റില്‍ ഹിറ്റാകാനാണോ ഈ സിനിമയുടെയും വിധി; നിരാശ പങ്കുവെച്ചു അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ സംവിധായകന്‍

ആസിഫ് അലിയെയും ഭാവനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകനായ രോഹിത് അണിയിച്ചൊരുക്കിയ സിനിമയാണ് അഡ്വഞ്ചേര്‍സ് ഓഫ് ഒമനക്കുട്ടന്‍.

ടൊറന്റില്‍ ഹിറ്റാകാനാണോ ഈ സിനിമയുടെയും വിധി; നിരാശ പങ്കുവെച്ചു അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ സംവിധായകന്‍
omanakuttan

ആസിഫ് അലിയെയും ഭാവനയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പുതുമുഖ സംവിധായകനായ രോഹിത് അണിയിച്ചൊരുക്കിയ സിനിമയാണ് അഡ്വഞ്ചേര്‍സ് ഓഫ് ഒമനക്കുട്ടന്‍. സിനിമയെ കുറിച്ച് മോശമില്ലാത്ത അഭിപ്രായമാണ് എല്ലായിടത്തു നിന്നും കേട്ടതും. എന്നാല്‍ പ്രേക്ഷകരില്ലാത്തതിനാല്‍ തീയേറ്ററുകളില്‍ ഹോള്‍ഡ് ഓവര്‍ ഭീഷണി നേരിടുകയാണ് ചിത്രം. ഈ അവസരത്തില്‍ തന്റെ നിരാശപങ്കുവെച്ചു രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍.

കാണണമെന്ന് ആഗ്രഹമുള്ളവര്‍ പെട്ടെന്ന് കണ്ടോ. ഇപ്പൊ തെറിക്കും തീയേറ്ററില്‍ നിന്ന്' എന്നായിരുന്നു സംവിധായകന്‍ രോഹിത്ത് വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മികച്ച അഭിപ്രായം നേടിയിട്ടും ഡിസ്ട്രിബ്യൂഷനിലെ പിഴവു മൂലം ചിത്രം തിയ്യറ്ററുകളില്‍ നിന്നും പോകുന്നതിന്റെ വേദനയാണ് രോഹിതിന്റെ കമന്റിലുള്ളത് . സൂപ്പര്‍താരങ്ങളുടെ മാസ് അപ്പീലുള്ള സിനിമകള്‍ക്ക് കാണികള്‍ ടിക്കറ്റ് കൗണ്ടറുകള്‍ക്ക് മുന്നില്‍ ഇടിക്കുമ്പോള്‍ വേറിട്ട ചില ശ്രമങ്ങള്‍ കാണാതിരിക്കുകയാണ് സത്യത്തില്‍. ഡിവിഡിയിലും ടൊറന്റിലും ഹിറ്റാകാനാണ് അത്തരം സിനിമകളുടെ വിധി. ചേതന്‍ ജയലാലും ടൊവീനോ തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഗപ്പി'ക്കാണ് മുന്പ് ഇത്തരം ഒരു വിധി വന്നത്.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും