തകരാറുണ്ടായിട്ടും പറത്തി; കണ്ണൂർ-അബുദാബി എയർ ഇന്ത്യ എക്‌സ്‌പ്രസ് തിരുവനന്തപുരത്ത് ഇറക്കി;രോക്ഷാകുലരായി യാത്രക്കാർ

തകരാറുണ്ടായിട്ടും പറത്തി; കണ്ണൂർ-അബുദാബി എയർ ഇന്ത്യ എക്‌സ്‌പ്രസ് തിരുവനന്തപുരത്ത് ഇറക്കി;രോക്ഷാകുലരായി യാത്രക്കാർ
AirIndia-87207960_6

തിരുവനന്തപുരം: കണ്ണൂർ-അബുദാബി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന് യന്ത്രത്തകരാർ. വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി. തകരാർ പരിഹരിക്കാൻ ശ്രമം തുടരുകയാണ്.

കണ്ണൂർ  വിമാനത്താവളത്തിൽ നിന്നും രാവിലെ 9: 45 നു പുറപ്പെട്ട അബുദാബിയിലേക്കുപോകുന്ന  എയർ ഇന്ത്യ എക്സ്പ്രസ്സ്  വിമാനമാണ്  പറന്ന് 20 മിനുട്ട് കഴിയുമ്പഴേക്കും യന്ത്ര തകരാറുമൂലം അടിയന്തരമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്. വിമാനത്തിന് യന്ത്ര തകരാറുണ്ടെന്നും  താഴെ ഇറക്കുകയാണെന്നും യാത്രക്കാരെ  അറിയിച്ച ശേഷം 10:30 തോടെയാണ് വിമാനം താഴെ ഇറക്കിയത്.183 യാത്രക്കാരും 4 ക്രൂ മെമ്പേഴ്‌സും മായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു. അതേസമയം, യന്ത്രത്തകരാർ വ്യക്തമായിട്ടും വിമാനം പറത്തിയതിൽ ഗുരുതര ആരോപണമാണ് യാത്രക്കാർ ഉന്നയിക്കുന്നത്. നേരത്തെ, യന്ത്രത്തകരാർ മൂലം ഇതേ വിമാനത്തിന്റെ ഷാർജ സർവീസ് ഒഴിവാക്കിയിരുന്നു.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്