പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന്‌ എയർ ഇന്ത്യയുമായി ധാരണ

പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്നതിന്‌ എയർ ഇന്ത്യയുമായി ധാരണ
norka-roots-air-india

ഗൾഫ്‌ രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ഭൗതികശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ എയർ ഇന്ത്യയുമായി ധാരണയിൽ എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  പദ്ധതി സംബന്ധിച്ച് നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും എയർഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്ടറും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

വിദേശരാജ്യങ്ങളിൽ മരണപ്പെട്ട്‌ ഭൗതികശരീരം നാട്ടിലെത്തിക്കാൻ മറ്റു സഹായം ലഭ്യമാകാത്ത നിരാലംബർക്ക്‌ ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ്‌ പദ്ധതി നടപ്പാക്കുന്നത്. വിമാനത്താവളങ്ങളിൽ എത്തിക്കുന്ന ഭൗതിക ശരീരം നോർക്ക റൂട്ട്‌സിന്റെ നിലവിലുള്ള എമർജൻസി ആംബുലൻസിൽ വീടുകളിൽ എത്തിക്കും.

ഗൾഫ്‌ രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കൾ/സുഹൃത്തുക്കൾ എന്നിവർക്ക്‌ പദ്ധതിയിൻകീഴിൽ അപേക്ഷ സമർപ്പിക്കാം.

അപേക്ഷാ ഫോറവും വിശദ വിവരങ്ങളും നോർക്ക റൂട്ട്‌സ്‌ വെബ്‌സൈറ്റായ www.norkaroots.org-ൽ ലഭിക്കുമെന്ന്‌ നോർക്ക റൂട്ട്‌സ്‌ ചീഫ്‌ എക്സിക്യുട്ടീവ്‌ ഓഫീസർ അറിയിച്ചു.

വിവരങ്ങൾ നോർക്ക റൂട്ട്‌സ്‌ ടോൾ ഫ്രീ നമ്പരുകളായ 1800 425 3939 (ഇന്ത്യയിൽനിന്ന്‌), 00918802012345 (വിദേശത്തുനിന്ന്‌ മിസ്‌ഡ്‌ കോൾ സേവനം) എന്നിവയിൽ ലഭിക്കും

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു