ആഭ്യന്തര വിമാന ടിക്കറ്റ് നിരക്ക് പരിധി കേന്ദ്രം ഉയർത്തി: 10 മുതൽ 30 ശതമാനം വരെ വർധന

Share

ന്യൂഡൽഹി: രാജ്യത്ത്​ ആഭ്യന്തര വിമാന യാത്രക്ക്​ ചെലവേറും. വിമാന ടിക്കറ്റ്​ നിരക്ക് പരിധി കേന്ദ്ര സർക്കാർ ഉയർത്തി.​ 10 മുതൽ30 ശതമാനം വരെയാണ്​ ഉയർത്തിയത്​. പുതുക്കിയ നിരക്ക് 2021 മാര്‍ച്ച് 31 വരെയോ അല്ലെങ്കില്‍ അടുത്ത ഉത്തരവ് വരെയോ പ്രാബല്യത്തില്‍ തുടരുമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

കോവിഡ്​ മൂലം നിർത്തിവെച്ചിരുന്ന ആഭ്യന്തര വിമാന സർവീസുകൾ കഴിഞ്ഞ മെയ്​ 21നായിരുന്നു പുനസ്ഥാപിച്ചത്​. അപ്പോൾ യാത്രയുടെ ദൈർഘ്യാം അനുസരിച്ച്​ ഏഴ്​ ബാൻഡുകളിലായാണ്​ ടിക്കറ്റ്​ നിരക്കുകൾനിശ്ചയിച്ചിരുനനത്​.

40 മിനുട്ടിൽ താഴെ യാത്രാ ദൈർഘ്യമുള്ളതാണ്​ ആദ ബാൻഡ്​. ഇതി​െൻറ കുറഞ്ഞ നിരക്ക്​ വ്യാഴാഴ്​ച 2000ത്തിൽ നിന്ന്​ 2200 ആയി ഉയർത്തി. ഈബാൻഡി​െൻറ ഉയർന്ന നിരക്ക്​ 6000ത്തിൽ നിന്ന് 7800 ആയും ഉയർത്തി.

40 മുതൽ 60 മിനുട്ട്​ വരെ, 60 മതൽ90 മിനുട്ട്​, 90 മുതൽ 120, 120 മുതൽ 150, 150 മുതൽ 180, 180 മുതൽ 210 മിനുട്ട്​ വരെ എന്നീ ബാൻഡുകളിൽ യഥാക്രമം, 2800-9800 രൂപ, 3300-11700 രൂപ, 390-13,000 രൂപ, 5000-16,900 രൂപ, 6100-20,400 രൂപ, 7200-24200 രുപ എന്നിങ്ങനെയാണ്​ പുതുക്കിയ നിരക്ക്. വിമാന കമ്പനികള്‍ക്ക് 80 ശതമാനം വിമാനങ്ങള്‍ സര്‍വീസ് നടത്താനുള്ള അനുമതി മാര്‍ച്ച് അവസാനം വരെ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ