ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നത് രാഷ്ട്രീയത്തിലെ കള്ളപ്പണം അവസാനിപ്പിക്കാൻ; അമിത് ഷാ

Share

ഇലക്ടറൽ ബോണ്ടുകൾ സംബന്ധിച്ച സുപ്രിം കോടതി ഉത്തരവിനെ താൻ പൂർണമായി മാനിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാഷ്ട്രീയത്തിലെ കള്ളപ്പണം അവസാനിപ്പിക്കാനാണ് ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നതെന്നും അത് ഇല്ലാതാക്കുന്നതിന് പകരം മെച്ചപ്പെടുത്തേണ്ടതായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. 2024 ഫെബ്രുവരി 15നാണ് ഇലക്ടറൽ ബോണ്ടുകൾ സുപ്രിംകോടതി റദ്ദുചെയ്തത്.

രാഷ്ട്രീയത്തിൽ കള്ളപ്പണത്തിൻ്റെ സ്വാധീനം അവസാനിപ്പിക്കാനാണ് ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവന്നത്. സുപ്രി കോടതിയുടെ വിധി എല്ലാവരും അംഗീകരിക്കണം. സുപ്രിം കോടതി വിധിയെ ഞാൻ പൂർണ്ണമായി മാനിക്കുന്നു. എന്നാൽ ഇലക്ടറൽ ബോണ്ടുകൾ പൂർണ്ണമായും റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്തുകയായിരുന്നു വേണ്ടത്.

1,100 രൂപ സംഭാവനയിൽ നിന്ന് 100 രൂപ പാർട്ടിയുടെ പേരിൽ നിക്ഷേപിക്കുകയും 1,000 രൂപ സ്വന്തമായി സൂക്ഷിക്കുകയും ചെയ്യുകയാണ് നേതാക്കൾ ചെയ്യുന്നതെന്ന് കോൺഗ്രസിനെ പരാമർശിച്ച് ആഭ്യന്തരമന്ത്രി പറഞ്ഞു. മൊത്തം 20,000 കോടി ഇലക്ടറൽ ബോണ്ടുകളിൽ ഏകദേശം 6,000 കോടി രൂപ ബിജെപിക്ക് ലഭിച്ചു . ബാക്കി ബോണ്ടുകൾ എവിടെപ്പോയി? ടിഎംസിക്ക് 1,600 കോടി, കോൺഗ്രസിന് 1,400 കോടിയും ലഭിച്ചു. ബിആർഎസിന് 1200 കോടിയും ബിജെഡിക്ക് 750 കോടിയും ഡിഎംകെയ്ക്ക് 639 കോടിയും ലഭിച്ചു .303 എംപിമാരുണ്ടായിട്ടും ഞങ്ങൾക്ക് 6,000 കോടിയാണ് ലഭിച്ചത്. ബാക്കിയുള്ളവർക്ക് 242 എംപിമാർക്ക് 14,000 കോടിയാണ് ലഭിച്ചതെന്നും അമിത് ഷാ പറഞ്ഞു.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നത് ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആശയമാണെന്നും ഇതുവഴി ചെലവ് കുറയുന്നതുൾപ്പെടെ നിരവധി സൗകര്യങ്ങളുണ്ടെന്നും ആഭ്യന്തര മന്ത്രി പ്രതികരിച്ചു. രാജ്യത്തുടനീളം നിരവധി തവണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വലിയ തുക ചലവഴിക്കേണ്ടിവരുന്നതിനാൽ ആണ് ഇത്തരമൊരു ആശയം കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു

Read more

തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള പോരാട്ടം ഇനി സുപ്രീം കോടതിയിൽ; രാഹുൽഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കും

തിരഞ്ഞെടുപ്പ് കമ്മിഷനുമായുള്ള പോരാട്ടം ഇനി സുപ്രീം കോടതിയിൽ; രാഹുൽഗാന്ധിയുടെ ഹർജി നാളെ പരിഗണിക്കും

ന്യൂഡൽഹി: എസ്.ഐ.ആർ. നടപടികളുടെ ഭാഗമായി വോട്ടർപ്പട്ടികയിൽനിന്ന് പേരുകൾ നീക്കംചെയ്യുന്നത് ചോദ്യംചെയ്തുകൊണ്ട് ലോക്സഭാ പ്രതിപക്ഷ നേതാ

കങ്കണ റണാവത്തിനെതിരായ വ്യാജവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി

കങ്കണ റണാവത്തിനെതിരായ വ്യാജവും അശ്ലീലവുമായ ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിനെക്കുറിച്ച് ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന എഐ നിർമിതവും വ്യാജവും അശ്ലീലവുമായ ഉള്

വീണയുമായി ചേർന്ന് അനധികൃതമായി സമ്പാദിച്ചു, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട്; മുഹമ്മദ് റിയാസിനെതിരെ എഫ്ഐആറിൽ പരാമർശം

വീണയുമായി ചേർന്ന് അനധികൃതമായി സമ്പാദിച്ചു, ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് ഹവാല ഇടപാട്; മുഹമ്മദ് റിയാസിനെതിരെ എഫ്ഐആറിൽ പരാമർശം

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിലെ വിജിലൻസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്തുവന്നു. പിണറായിയും വീണയും എക്സാലോജിക്കുമായി ചേർന്ന് ക്രിമി