അരിക്കൊമ്പന്‍ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് നീങ്ങുന്നു

അരിക്കൊമ്പന്‍ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് നീങ്ങുന്നു
Arikomban-moving-back-to-Periyar-Tiger-Reserve-1

അരികൊമ്പന്‍ കാട്ടാന തിരികെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് നീങ്ങുന്നതായി സൂചന. നിലവില്‍ തമിഴ്‌നാട് വനമേഖലയിലെ മേഘമലയിലാണ് ഇപ്പോള്‍ അരികൊമ്പനുള്ളത്. അതിര്‍ത്തിയില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് മേഘമല.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖമലയുടെ പല പ്രദേശങ്ങളിലായി അരിക്കൊമ്പനുള്ളതിനാല്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. വനത്തിനുള്ളിലാണെങ്കിലും വനംവകുപ്പിനും സാധാരണക്കാരായ ജനങ്ങള്‍ക്കും തലവേദനയാണ് അരിക്കൊമ്പന്റെ സാന്നിധ്യം.

മേഖമലയില്‍ നിന്ന് ചിന്നവന്നൂരിലേക്ക് പോകുന്ന ചുരത്തില്‍ ബസിന് നേരെയും അരിക്കൊമ്പന്‍ പാഞ്ഞടുത്തിരുന്നു. നിലവില്‍ റേഡിയോ കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ പ്രകാരം ആനയുടെ സഞ്ചാരം പെരിയാര്‍ കടുവാ സങ്കേതത്തിലേക്കാണ്. അതേസമയം ആന മേഘമലയില്‍ തന്നെ തുടരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

Read more

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

വാൾ സ്ട്രീറ്റ് ജേർണലിന്റെ അന്വേഷണ പരമ്പര 'ദ ഫേസ്ബുക്ക് ഫയൽസ്' സിനിമയാകുന്നു; 'ദ സോഷ്യൽ റെക്കണിങ്' രണ്ടാം ട്രെയ്‌ലർ പുറത്ത്

പ്രശസ്ത ഹോളിവുഡ് തിരക്കഥാകൃത്തും അക്കാദമി അവാർഡ് ജേതാവുമായ ആരോൺ സോർക്കിൻ ഒരുക്കുന്ന 'ദ സോഷ്യൽ റെക്കണിങ്' എന്ന ചിത്രത്തി

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

സുകുമാര കുറുപ്പ് ബ്രൂണെയിൽ ഇല്ല; പുറത്തുവന്ന പാസ്പോര്‍ട്ട് രേഖകള്‍ കുറുപ്പിൻ്റേതല്ലെന്ന് സ്ഥിരീകരിച്ച് സ്പെഷ്യൽ ബ്രാഞ്ച്

തൃശൂർ; നാല് പതിറ്റാണ്ടിലേറെയായി കേരള പൊലീസിനെ വട്ടംകറക്കുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ബ്രൂണെയിലുണ്ടെ