India
മണ്‍വിള ഫാമിലി പ്ലാസ്റ്റിക്കിലെ രണ്ടു ജീവനക്കാർ പൊലീസ് കസ്റ്റഡിയിൽ; അട്ടിമറിയെന്നു സൂചന
മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് വ്യവസായ ശാലയിലെ തീ പിടുത്തം അട്ടിമറിയെന്ന് സംശയം. ശമ്പളം വെട്ടിക്കുറച്ചതിലുള്ള വൈരാഗ്യത്തില്‍ കമ്പനിയിലെ രണ്ട് ജോലിക്കാര്‍ തീ ഇടുകയായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സംഭവത്തില്‍ രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.