World
സൗദി അറേബ്യയില്‍ പുതിയ ചരിത്രം പിറന്നു; വളയിട്ട കൈകള്‍ ഇന്ന് മുതല്‍ വളയം പിടിക്കും
സൗദിയില്‍ വളയിട്ട കൈകള്‍ ഇന്ന് വീണ്ടും വളയം പിടിച്ചു തുടങ്ങി. ചരിത്രപരമായ മാറ്റം നിലവില്‍ വന്ന അര്‍ധരാത്രിമുതല്‍ തന്നെ നിരവധി വനിതകള്‍ വാഹനമോടിക്കാന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സൗദിയുടെ മുഖച്ഛായ തന്നെ മാറുന്ന തീരുമാനത്തിന് പിന്നില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണ്.