'ബാഹുബലി'യുടെ ആദ്യ പരാജയം ജര്‍മനിയില്‍; ഒര

ഇന്ത്യന്‍ സിനിമയില്‍ തരംഗമായി മാറിയ ബാഹുബലിക്ക് ജര്‍മനിയില്‍ നേരിടേണ്ടി വന്നത് വന്‍പരാജയം

ഇന്ത്യന്‍ സിനിമയില്‍ തരംഗമായി മാറിയ ബാഹുബലിക്ക് ജര്‍മനിയില്‍ നേരിടേണ്ടി വന്നത് വന്‍പരാജയം. 'ich bin baahubali' എന്ന പേരിലാണ് ജര്‍മ്മന്‍ ഭാഷയില്‍ മൊഴിമാറ്റം നടത്തി ചിത്രം റിലീസ് ചെയ്തത്. ഏപ്രില്‍ 28നാണ് ജര്‍മനിയിലെ 30 ലേറെ സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്തത്. എന്നാല്‍ ആദ്യ ഒരാഴ്ചയ്ക്കുള്ളില്‍ വെറും 3.17 ലക്ഷം രൂപ. മാത്രമാണ് ചിത്രത്തിന് നേടിയെടുക്കാനായത്.

വലിയ തുകയ്ക്ക് 'സ്‌പ്ലെന്‍ഡിഡ് ഫിലിം' എന്ന കമ്പനിയാണ് മൊഴിമാറ്റത്തിനുള്ള അവകാശം വാങ്ങിയത്. ജര്‍മ്മനിയിലെ പ്രധാന വിതരണക്കമ്പനികളിലൊന്നായ 'ഫിലിം സെലക്ടാ'ണ് ചിത്രം വിതരണം ചെയ്തത്. ഇന്ത്യയിലും യുഎസ് ഉള്‍പ്പെടെ പല വിദേശരാജ്യങ്ങളിലും റിലീസ് ചെയ്തതിന് ശേഷമായിരുന്നു ബാഹുബലി ഏറെ പ്രതീക്ഷകളോടെ ജര്‍മ്മനിയില്‍ റിലീസ് ചെയ്തത് . സഞ്ജയ് ലീല ബന്‍സാലിയുടെ 'ബജിറാവു മസ്താനി'യും അടുത്തിടെ  ജര്‍മ്മന്‍ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്തായാലും ബോക്സ്‌ ഓഫീസുകള്‍ തൂത്തുവാരിയ ബഹുബലിയുടെ ആദ്യ പരാജയത്തില്‍ ഞെട്ടിയിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍ .

Read more

"നിങ്ങളില്ലാതെ ഇനി എന്ത് ചെയ്യണം?": പിതാവിന്റെ ഓർമയിൽ തകർന്ന് മെസ്സി; വിരമിക്കൽ സൂചന നൽകി ഇൻസ്റ്റഗ്രാം പോസ്റ്റ്

"നിങ്ങളില്ലാതെ ഇനി എന്ത് ചെയ്യണം?": പിതാവിന്റെ ഓർമയിൽ തകർന്ന് മെസ്സി; വിരമിക്കൽ സൂചന നൽകി ഇൻസ്റ്റഗ്രാം പോസ്റ്റ്

റോസാരിയോ: പിതാവില്ലാതെ ഇനി എത്രകാലം മൈതാനത്ത് തുടരാനാകുമെന്ന കാര്യത്തിൽ വലിയ അനിശ്ചിതത്വം ഉണ്ടെന്ന് തുറന്നുപറഞ്ഞ് അർജൻ്റൈൻ ഫു

"അള്ളാഹുവിന് സ്തുതി, ഹോർമുസ് ഇനി ഞങ്ങൾ നിയന്ത്രിച്ചോളാം"; വീണ്ടും അവകാശവാദവുമായി ട്രംപ്

"അള്ളാഹുവിന് സ്തുതി, ഹോർമുസ് ഇനി ഞങ്ങൾ നിയന്ത്രിച്ചോളാം"; വീണ്ടും അവകാശവാദവുമായി ട്രംപ്

ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൻ്റെ പൂർണനിയന്ത്രണം ഏറ്റെടുത്തെന്ന അവകാശവാദവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ