ബേബി അനിഖ നായികയാകുന്നു

ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ബേബി അനിഖ നായികാനിരയിലേക്ക്. അടുത്തിടെ തന്റെ പുതിയ ചിത്രങ്ങള്‍ അനിഖ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതാണ് അനിഖയ്ക്ക് നായികയായി രംഗപ്രവേശം ചെയ്യാന്‍ നിമിത്തമായത്.

Share
ബേബി അനിഖ നായികയാകുന്നു
anikha

ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ബേബി അനിഖ നായികാനിരയിലേക്ക്. അടുത്തിടെ തന്റെ പുതിയ ചിത്രങ്ങള്‍ അനിഖ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതാണ് അനിഖയ്ക്ക് നായികയായി രംഗപ്രവേശം ചെയ്യാന്‍ നിമിത്തമായത്. ചിത്രം പോസ്റ്റ്‌  ചെയ്തു നിമിഷങ്ങൾക്കുള്ളില്‍ ബേബി അനിഖയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ വൈറലായിരുന്നു.

അനിഖയുടെ പേരിന് മുന്നിലുള്ള ബേബി എടുത്തുമാറ്റാൻ സമയമായിരിക്കുന്നു എന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയായിരുന്നു അനിഖ മലയാളത്തിൽ തുടക്കമിട്ടത്. റേസ്, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങിയ ചിത്രങ്ങളിലും ബേബി അനിഖ മികച്ച അഭിനയം കാഴ്ചവെച്ചിരുന്നു. എന്നാൽ അഞ്ച് സുന്ദരികളിലെ അനിഖയുടെ അഭിനയം പ്രേക്ഷകരുടെ മനസലിയിക്കുന്ന ഒന്നായിരുന്നു. ഗൗതം മേനോന്‍ സംവിധാനം ചെയ്ത എന്നൈ അറിന്താല്‍ എന്ന ചിത്രത്തിലൂടെ അജിത്തിന്‍റെ മകളായിട്ടാണ് അനിഖ തമിഴിൽ അരങ്ങേറിയത്. പിന്നീട് ജയംരവിയുടെ സഹോദരിയായി മിരുതനില്‍ വേഷമിട്ടു.

ദ ഗ്രേറ്റ് ഫാദറാണ് അനിഖയുടെ ഏറ്റവുമൊടുവില്‍ ഇറങ്ങിയ ചിത്രം. മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു അഭിനയിച്ചത്. തന്നെ പോലും അത്ഭുതപ്പെടുത്തുന്ന അഭിനയമായിരുന്നു അനിഖയുടേതെന്ന് മമ്മൂട്ടി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി. ഇതോടെ ബാല താരങ്ങളായി തുടക്കമിട്ട കാവ്യ, സനുഷ, മഞ്ജിമ തുടങ്ങിവർ നായികമാരായി എത്തിപ്പെട്ട ആ ലിസ്റ്റിലേക്ക് അനിഖയും ചേർക്കപ്പെടുകയാണ്.

Read more

ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ലോകകപ്പ് ഫൈനൽ; തിങ്കളാഴ്ച സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം: ലോകകപ്പ് ഫുട്‌ബോൾ ഫൈനലിനോടനുബന്ധിച്ച് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്

'ലോകകപ്പ് ഫൈനൽ ഞായറാഴ്ച രാത്രി 12.30ന്; തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി നൽകണം'

'ലോകകപ്പ് ഫൈനൽ ഞായറാഴ്ച രാത്രി 12.30ന്; തിങ്കളാഴ്ച എല്ലാ സ്കൂളുകൾക്കും അവധി നൽകണം'

തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ജൂലൈ 20 തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി പ്രഖ്യാപിക്കണമെ