ജൂലായ് മുതല്‍ എടിഎം ഇടപാടിന് സേവനനിരക്ക് നല്‍കേണ്ടിവരും

Share

എടിഎം ഇടപാട് നിരക്കുകള്‍ ജൂലായ് ഒന്നുമുതല്‍ പുനഃസ്ഥാപിക്കും. ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇളവുനല്‍കിയ എടിഎം ഇടപാട് നിരക്കുകളാണ് പുനഃസ്ഥാപിക്കുന്നത്. ജൂണ്‍ 30വരെ മൂന്നുമാസത്തേയ്ക്കായിരുന്നു നിരക്കുകള്‍ ഒഴിവാക്കിയത്. ഇളുവുകള്‍ നീട്ടിയില്ലെങ്കില്‍ ഇടപാടിന് നേരത്തയുണ്ടായിരുന്ന നിരക്കുകള്‍ വീണ്ടും ഈടാക്കി തുടങ്ങും.

ഓരോ ബാങ്കുകളും വ്യത്യസ്ത നിരക്കുകളാണ് ഈടക്കുന്നത്. അതിനാല്‍ ബാങ്കിന്റെ ശാഖയില്‍ നിന്നോ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍വഴിയോ അക്കൗണ്ട് ഉടമകള്‍ വിവരങ്ങള്‍ അറിയേണ്ടതാണ്.

മാസത്തില്‍ എട്ട് സൗജന്യ എടിഎം ഇടപാടുകളാണ് എസ്ബിഐ അനുവദിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചെണ്ണം സ്വന്തം എടിഎമ്മുകള്‍വഴിയുള്ളതും മൂന്നെണ്ണം മറ്റുബാങ്കുകളുടെ എടിടിഎമ്മുകള്‍ വഴിയുള്ളതുമാണ്. മെട്രോ നഗരങ്ങളല്ലെങ്കില്‍ 10 സൗജന്യ ഇടപാടുകള്‍ നടത്താം.

നിശ്ചിത സൗജന്യ ഇടപാടുകളില്‍ കൂടുതല്‍ നടത്തിയാല്‍ ഓരോന്നിനും 20 രൂപ സേവന നിരക്കും ജിഎസ്ടിയും നല്‍കണം. പണംപിന്‍വലിക്കലിനാണ് ഇത് ബാധകം. ബാലന്‍സ് അറിയല്‍ഉള്‍പ്പടെയുള്ള മറ്റ് ഇടപാടുകള്‍ക്ക് എട്ടുരൂപയും ജിഎസ്ടിയുമാണ് നല്‍കേണ്ടിവരിക.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി