ഇനി അല്പം ഹൊറർ ആവാം; 100 കോടി തൂക്കാൻ ഭരതനാട്യം 3; ടൈറ്റിൽ പ്രഖ്യാപിച്ചു

Share
ഇനി അല്പം ഹൊറർ ആവാം; 100 കോടി തൂക്കാൻ ഭരതനാട്യം 3; ടൈറ്റിൽ  പ്രഖ്യാപിച്ചു

'ഭരതനാട്യം 2: മോഹിനിയാട്ടം' സിനിമയുടെ വൻവിജയത്തിന് പിന്നാലെ, ആരാധകരെ ആവേശത്തിലാഴ്ത്തി ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം പ്രഖ്യാപിച്ചു. 'രാസലീല' എന്ന് പേരിട്ടിരിക്കുന്ന ചിത്രം 'മോഹിനിയാട്ട'ത്തിന്റെ സക്‌സസ് മീറ്റിനിടെയാണ് അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

മലയാള സിനിമയെ ഒന്നാകെ അമ്പരപ്പിച്ച ചിത്രമാണ് ഭരതനാട്യം. ആദ്യ ചിത്രം തിയറ്ററിൽ വലിയ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒടിടിയിൽ എത്തിയതോടെ വൻ ഹിറ്റാതെ. പിന്നാലെ എത്തിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഭരതനാട്യം 2: മോഹിനിയാട്ടം തിയറ്ററിൽ വൻ കളക്ഷൻ നേടി. ഇപ്പോൾ ചിത്രത്തിന്‍റെ മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്. സായ് കുമാറും കലാരഞ്ജിനിയും ചേർന്നായിരുന്നു പേര് അനൗൺസ് ചെയ്തത്.

ചിത്രത്തിന്‍റെ അനൗൺസ്മെന്‍റ് ടീസറും പുറത്തുവന്നു. എന്തായാലും ആരാധകരെ ഒന്നാകെ ആവേശത്തിലാക്കിയിരിക്കുകയാണ് മൂന്നാം ഭാഗത്തിന്‍റെ പ്രഖ്യാപനം. നിരവധി പേരാണ് കമന്‍റുമായി എത്തുന്നത്. ഇത്തവണ 100 കോടി ഉറപ്പാണ് എന്നാണ് കമന്‍റുകൾ.

സാധാരണ സിനിമാ ഫ്രാഞ്ചൈസികൾ ഒരേ ജോണറിലുള്ള കഥകളുമായി മുന്നോട്ട് പോകുമ്പോൾ, ഓരോ ഭാഗത്തിലും വ്യത്യസ്തമായ പ്രമേയങ്ങൾ പരീക്ഷിക്കുന്നു എന്നതാണ് സീരീസിന്റെ പ്രത്യേകത. പരമ്പരയിലെ ആദ്യ ചിത്രമായ 'ഭരതനാട്യം' ഒരു സമ്പൂർണ്ണ ഫാമിലി കോമഡി എന്റർടെയ്‌നറായിരുന്നുവെങ്കിൽ, രണ്ടാംഭാഗമായ 'മോഹിനിയാട്ടം' ഡാർക്ക് ഹ്യൂമറിലും വൈകാരികമായ കഥപറച്ചിലിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട 'രാസലീല' ഹൊറർ കോമഡി ജോണറിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും മാസങ്ങളിൽ പുറത്തുവിടും.

Read more

ബലാത്സംഗക്കേസ്: തരുൺ തേജ്പാലിന് തിരിച്ചടി, രണ്ടാഴ്ചയ്ക്കകം കീഴടങ്ങാൻ സുപ്രീം കോടതി നിർദേശം

ബലാത്സംഗക്കേസ്: തരുൺ തേജ്പാലിന് തിരിച്ചടി, രണ്ടാഴ്ചയ്ക്കകം കീഴടങ്ങാൻ സുപ്രീം കോടതി നിർദേശം

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ തരുണ്‍ തേജ്പാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കീഴടങ്ങണമെന്ന് സുപ്രീം കോടതി. ശിക്ഷ അനുഭവിക്കുന്നതിനായി രണ്ടാഴ്

"സംസ്കാരം ഇരിക്കുന്നത് നെക്ക് ലൈനിലല്ല"; കങ്കണയുടെ വിമർശനത്തിന് മറുപടിയുമായി കൃതി

"സംസ്കാരം ഇരിക്കുന്നത് നെക്ക് ലൈനിലല്ല"; കങ്കണയുടെ വിമർശനത്തിന് മറുപടിയുമായി കൃതി

രക്ഷാബന്ധൻ പരസ്യത്തിലെ തന്റെ വസ്ത്രധാരണത്തെ വിമർശിച്ച ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തിന് മറുപടിയുമായി ബോളിവുഡ് താരം കൃതി സനോൺ.

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്