ബ്ലാക്ക്‌ബെറിയുടെ ഫോണുകള്‍ ഇനിയില്ല !

ബ്ലാക്ക്‌ബെറിയുടെ ഫോണുകള്‍ കൈയ്യില്‍ കൊണ്ട് നടക്കുന്നത് തന്നെ ഒരു സ്റ്റൈല്‍ ആയി കരുതിയിരുന്ന കാലം ഉണ്ടായിരുന്നു.എന്നാല്‍ ആ ബ്ലാക്ക്‌ബെറി തങ്ങളുടെ കൈയൊപ്പ്‌ പതിപ്പിച്ച ഫോണുകള്‍ ഇനിയില്ല.

ബ്ലാക്ക്‌ബെറിയുടെ ഫോണുകള്‍ ഇനിയില്ല !
blackberry

ബ്ലാക്ക്‌ബെറിയുടെ ഫോണുകള്‍ കൈയ്യില്‍ കൊണ്ട് നടക്കുന്നത് തന്നെ ഒരു സ്റ്റൈല്‍ ആയി കരുതിയിരുന്ന കാലം ഉണ്ടായിരുന്നു.എന്നാല്‍ ആ ബ്ലാക്ക്‌ബെറി തങ്ങളുടെ കൈയൊപ്പ്‌ പതിപ്പിച്ച ഫോണുകള്‍ ഇനിയില്ല.അതെ , പ്രശസ്ത മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ബ്ലാക്ക്‌ബെറി മൊബൈല്‍ നിര്‍മ്മാണം അവസാനിപ്പിക്കുന്നു. സോഫ്റ്റ്‌വെയര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണിത്.

ബ്ലാക്ക്‌ബെറി കമ്പനിയുടെ പേരില്‍ പുറത്തിറങ്ങുന്ന മൊബൈല്‍ സെറ്റുകള്‍ പി.ടി ടിഫോണ്‍ മൊബൈല്‍ ഇന്തോനേഷ്യ(ടി.ബി.കെ)ലൈസന്‍സിനു കീഴിലാകും. പത്തു വര്‍ഷം മുമ്പ് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാണ കമ്പനിയായിരുന്നു ബ്ലാക്ക്‌ബെറി. ആന്‍ഡ്രോയിഡിന്റെ കടന്നു വരവോടു കൂടി ബ്ലാക്ക് ബെറിയുടെ വിപണി മൂല്യം ആപ്പിള്‍ കമ്പനിയുടെ ഓഹരി മൂല്യത്തിന്റെ ഒരു ശതമാനത്തിലും താഴോട്ട് പോവുകയായിരുന്നു. സെക്യൂരിറ്റി ആപ്ലിക്കേഷനടക്കമുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണത്തിലാണ് ബ്ലാക്ക്‌ബെറി ഇനി ഊന്നല്‍ നല്‍കുന്നത്. ബ്ലാക്‌ബെറി പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രഖ്യാപനത്തിനു ശേഷം ബ്ലാക്ക്‌ബെറിയുടെ ഓഹരികള്‍ക്ക് അഞ്ച് ശതമാനത്തോളം നേട്ടമുണ്ടായി.

ബ്ലാക്ക്‌ബെറി പ്രൈവിനെ പോലെ ഭാവിയില്‍ ബ്ലാക്ക്‌ബെറിയില്‍ നിന്നും കൂടുതല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ പ്രതീക്ഷിക്കാമെന്ന് ടെക്ക് വിദഗ്ധര്‍ പറയുന്നു.ഒരു പതിറ്റാണ്ടായി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് തിളങ്ങിനിന്ന ശേഷമാണ് ഉത്പാദനം നിര്‍ത്താനുള്ള ബ്ലാക്ക്‌ബെറി തീരുമാനം.

Read more

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായി; ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ കോടതി നിർദേശം; രാജ്യത്തെ ആദ്യ ഉത്തരവ്

എഥനോൾ പെട്രോൾ ഒഴിച്ച് വാഹനം തകരാറിലായെന്ന പരാതിയിൽ ഉപഭോക്താവിന് പുതിയ വാഹനം നൽകാൻ റായ്പൂർ ജില്ല ഉപഭോക്‌തൃതർക്ക പരിഹാര കമ്മീ

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

ഗൾഫ് സംഘർഷം; കൊച്ചിയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവീസുകൾക്ക് മാറ്റം

കൊച്ചി: ഗൾഫിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ രണ്ട് വിമാനങ്ങളുടെ ഇന്ന് രാത്രിയിലെ യാത്ര നാളത്തേക്ക് മാറ്

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം; പിന്നാലെ സുനാമി മുന്നറിയിപ്പ്, തീരദേശത്ത് ജാഗ്രത നിർദേശം

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ഭൂചലനം. സൗത്ത് ഐലൻഡിലാണ് ശക്തമായ ഭൂചലനം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതേത്തുടർന്ന് തേ അനാവു നഗരത്തിന് സമീപമുള്