കണ്ഠരര് ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയായേക്കും; കണ്ഠരര് രാജീവരുടെ ആവശ്യം ദേവസ്വം ബോർഡ് അംഗീകരിച്ചതായി റിപ്പോർട്ട്

ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയത്തിന്‍ അന്തിമ തീരുമാനമെടുക്കുക

Share
കണ്ഠരര് ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയായേക്കും; കണ്ഠരര് രാജീവരുടെ ആവശ്യം ദേവസ്വം ബോർഡ് അംഗീകരിച്ചതായി റിപ്പോർട്ട്

കണ്ഠരര് രാജീവരുടെ മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ ശബരിമല തന്ത്രിയാക്കുമെന്ന് റിപ്പോര്‍ട്ട്. തന്ത്രി കണ്ഠരര് രാജീവരുടെ ആവശ്യം അംഗീകരിക്കുമെന്നാണ് വിവരം. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാന്‍ ദേവസ്വം ബോര്‍ഡില്‍ ഭൂരിപക്ഷ അഭിപ്രായമുയര്‍ന്നെന്നും വിവരമുണ്ട്. ബോര്‍ഡ് തീരുമാനം ഹൈക്കോടതിയെ അറിയിക്കും. താഴമണ്‍ കുടുംബത്തെ മാറ്റേണ്ട സാഹചര്യം ഇല്ലെന്നും കോടതിയെ അറിയിക്കാനാണ് ബോര്‍ഡ് നീക്കം.

ഹൈക്കോടതി ദേവസ്വം ബെഞ്ചാണ് വിഷയത്തിന്‍ അന്തിമ തീരുമാനമെടുക്കുക. ശബരിമല തന്ത്രി സ്ഥാനത്ത് നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. പകരം തല്‍സ്ഥാനത്തേക്ക് മകന്‍ കണ്ഠരര് ബ്രഹ്‌മദത്തനെ പരിഗണിക്കണമെന്നായിരുന്നു ആവശ്യം. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്ത് വന്നതോടെയാണ് ഈ അസാധാരണ നീക്കമെന്നായിരുന്നു വിലയിരുത്തല്‍.

ശബരിമല തന്ത്രിയാകാന്‍ ബ്രഹ്‌മദത്തന്‍ യോഗ്യന്‍ അണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു. ബ്രഹ്‌മദത്തനെ തന്ത്രിയാക്കാന്‍ ബോര്‍ഡിന് വിരോധമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതി നിരീക്ഷിക്കുന്ന കേസ് ആയതുകൊണ്ട് കോടതിയുടെ അഭിപ്രായം തേടുമെന്നും താഴമണ്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പിന്നാലെ താഴമണ്‍ കുടുംബം ശബരിമല തന്ത്രി സ്ഥാനം ഒഴിയണമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നു. ശബരിമല അയ്യപ്പക്ഷേത്രത്തിനും കോടാനുകോടി സ്വാമി ഭക്തര്‍ക്കും ഇത്രയും അവമതിപ്പും ദുഃഖവും ഉണ്ടാക്കിയ കുടുംബം വേറെയില്ലെന്ന് രാധാകൃഷ്ണന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.

Read more

‘അമിത അളവിൽ സുഹൈൽ മദ്യപിച്ചു; പുറത്തിറങ്ങിയാൽ കേസിനെ സ്വാധീനിക്കും’; പ്രതികൾ ബോസ്റ്റൽ സ്കൂളിൽ തുടരും

‘അമിത അളവിൽ സുഹൈൽ മദ്യപിച്ചു; പുറത്തിറങ്ങിയാൽ കേസിനെ സ്വാധീനിക്കും’; പ്രതികൾ ബോസ്റ്റൽ സ്കൂളിൽ തുടരും

അങ്കമാലി: നെടുമ്പാശ്ശേരി വിമാനത്താവള റോഡിൽ മിനികൂപ്പറിടിച്ച് സ്കൂട്ടർ യാത്രക്കാരായ മൂന്ന് ചെറുപ്പക്കാർ കൊല്ലപ്പെട്

ഡൽഹിയിൽ സമരച്ചൂട് അടങ്ങുന്നില്ല: നിലയ്ക്കാത്ത പോരാട്ടം; സമരമുഖരിതമായി രാജ്യതലസ്ഥാനം

ഡൽഹിയിൽ സമരച്ചൂട് അടങ്ങുന്നില്ല: നിലയ്ക്കാത്ത പോരാട്ടം; സമരമുഖരിതമായി രാജ്യതലസ്ഥാനം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും ഇന്നും ശക്തമായി തുടരുന്നു. പൊലീസ് വിലക്ക് ലംഘിച്ച് തിരംഗ മാർച്ചിന് ശ്രമിച്ച കോ