കരിപ്പൂർ വിമാനപകടം: 660 കോടിയുടെ ഇൻഷുറൻസ് ക്ലെയിം

Share

ഡൽഹി: കരിപ്പൂരിൽ ഉണ്ടായ വിമാനാപകടത്തിൽ 660 കോടിയുടെ ക്ലെയിം തീരുമാനമായി. ഇന്ത്യൻ ഏവിയേഷൻ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് ക്ലെയിം തുകയാണിത്. ആഗോള ഇൻഷുറൻസ് കമ്പനികളും ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് തുക നൽകുക.

89 ദശലക്ഷം ഡോളറാണ് കമ്പനികൾ കണക്കാക്കിയ നഷ്ടം. ഇതിൽ 51 ദശലക്ഷം ഡോളർ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും 38 ദശലക്ഷം ഡോളർ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുമാണെന്ന് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അതുൽ സഹായി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയാണ് 373.83 കോടി രൂപ നൽകുക. ആഗസ്റ്റ് ഏഴിനാണ് വിമാനാപകടം നടന്നത്. ലാന്റിങിനിടെ റൺവേയിൽ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകരുകയായിരുന്നു. യാത്രക്കാരായിരുന്ന 21 പേർക്ക് അപകടത്തിൽ ജീവൻ നഷ്ടമായി. നിരവധി പേർക്ക് പരിക്കേറ്റു. യാത്രക്കാർക്ക് അടിയന്തിര സഹായം നൽകാൻ മൂന്നര കോടി രൂപ ചെലവാക്കിയെന്നും ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി പറഞ്ഞു.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ