നീലക്കണ്ണുള്ള ചായക്കടക്കാരന്റെ സംഗീത ആല്‍ബം എത്തിപോയി

നീലക്കണ്ണുള്ള ആ സുന്ദരനായ ചായക്കടക്കാരനെ ഓര്‍മയില്ലേ ? കക്ഷി ഇപ്പോള്‍ പഴയ ആള്‍ ഒന്നും അല്ല .ഒരൊറ്റ ചിത്രത്തിലൂടെ ഹീറോ ആയ ചായക്കടകാരന്‍ ഇപ്പോള്‍ സൂപ്പര്‍ മോഡല്‍ ആയി കഴിഞ്ഞു .ചായ വിറ്റ്‌ നടന്നതൊക്കെ ഇപ്പോള്‍ പഴയ കഥ

നീലക്കണ്ണുള്ള ചായക്കടക്കാരന്റെ സംഗീത ആല്‍ബം എത്തിപോയി
pakistan-chaiwal

നീലക്കണ്ണുള്ള ആ സുന്ദരനായ ചായക്കടക്കാരനെ ഓര്‍മയില്ലേ ? കക്ഷി ഇപ്പോള്‍ പഴയ ആള്‍ ഒന്നും അല്ല .ഒരൊറ്റ ചിത്രത്തിലൂടെ ഹീറോ ആയ ചായക്കടകാരന്‍ ഇപ്പോള്‍ സൂപ്പര്‍ മോഡല്‍ ആയി കഴിഞ്ഞു .ചായ വിറ്റ്‌ നടന്നതൊക്കെ ഇപ്പോള്‍ പഴയ കഥ .

സോഷ്യല്‍ മീഡിയയാണ് ഒരൊറ്റ ഫോട്ടോയിലൂടെ പാക്കിസ്താനിലെ ആ ചായക്കടക്കാരനെ താരമാക്കിയത്. ലോകമെങ്ങും വൈറലായ ആ ചുള്ളന്‍ ചെക്കന്റെ പേര് അര്‍ഷാദ് ഖാന്‍ എന്നായിരുന്നു .പുള്ളി ഇപ്പോള്‍ പരസ്യമോഡലാണ്, നടനാണ്, സെലബ്രിറ്റിയാണ്. ഇപ്പോഴിതാ അര്‍ഷാദ് ഖാന്റെ പുതിയ അവതാരം പുറത്തു വന്നിരിക്കുന്നു. ചായവാല എന്ന പേരിട്ട മ്യൂസിക് വീഡിയോ. റാപ്പ് ഗായകന്‍ ലില്‍ മാഫിയ മുന്‍ദീറിന്റെ പാട്ടിലാണ് അര്‍ഷാദ് കടന്നു വരുന്നത്. ഒരു ചായക്കടക്കാരന്റെ ജീവിതം മാറിമറിയുന്നതാണ് ഗാനത്തിന്റെ പൊരുള്‍.

ആല്‍ബം പ്രതീക്ഷിച്ചതുപോലെ സോഷ്യല്‍ മീഡിയയിലും ഹിറ്റായി. ഒപ്പം തീ പാറുന്ന ചര്‍ച്ചകളും. ദരിദ്രനായ ചായക്കടക്കാരനെ അധിക്ഷേപിക്കുന്നതാണ് പാട്ടിലെ വരികള്‍ എന്നാണ് വിമര്‍ശനം.എങ്കിലും, ചുള്ളന്‍ ചെക്കനെ കാണാന്‍ ആളുകള്‍ ഈ മ്യൂസിക് വീഡിയോയിലേക്ക് ഇരമ്പിയെത്തുകയാണ് എന്നാണ് അറിയുന്നത് .

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ