ചൈനയുടെ സിനോഫാം വാക്സിന് ലോകാരോഗ്യ സംഘടനയുടെ അടിയന്തിര അനുമതി

Share

ചൈനീസ് കൊവിഡ് വാക്‌സിനായ സിനോഫോമിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന ഉപാധികളോടെ അനുമതി നൽകി. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ആദ്യ ചൈനീസ് വാക്‌സിനാണ് സിനോഫോം. യുഎഇ, ഹംഗറി, പാകിസ്ഥാൻ ഉൾപ്പെടെ രാജ്യങ്ങൾ നിലവിൽ സിനോഫോമിന്റെ ഉപഭോക്താക്കളാണ്.

ചൈനയിൽ ഇതുവരെ ആറര കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. 79.34 ശതമാനം ഫലപ്രാപ്തി തെളിയിച്ച വാക്‌സിൻ മുതിർന്നവരിൽ ഉപയോഗിക്കാൻ നേരത്തെ 45 ഓളം രാജ്യങ്ങൾ അനുമതി നൽകിയിരുന്നു. താരതമ്യേന വില കൂടിയ വാക്‌സിനാണ് സിനോഫോം. ഡബ്ല്യു.എച്ച്ഒ.യുടെ അനുമതി ലഭിക്കാത്തതിനാൽ ചില രാജ്യങ്ങൾ വാക്‌സിൻ ഉപയോഗിച്ച് തുടങ്ങിയിരുന്നില്ല. സിനോഫോം അടക്കം അഞ്ച് കൊവിഡ് വാക്‌സിനുകൾക്ക് ചൈന നേരത്തെ അനുമതി നൽകിയിരുന്നു. മറ്റൊരു വാക്‌സിനായ സിനോവോക്കിനും ഉടൻ ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എന്താണ് സിനോഫാം വാക്സിൻ?

സിനോഫാം എന്ന കമ്പനിയുടെ അനുബന്ധ കമ്പനിയായ ചൈന നാഷണൽ ബയോടെക് ഗ്രൂപ്പിന്റെ ഒരു ഘടകമായ ബീജിങ് ബയോളജിക്കൽ പ്രോഡക്റ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത വാക്സിനാണ് സിനോഫാം വാക്സിൻ. റോയ്‌റ്റേഴ്‌സിന്റെ ഒരു റിപ്പോർട്ട് പ്രകാരം ഈ വാക്സിന് കോവിഡ് 19-നെതിരെ 79.34% ഫലപ്രാപ്തിയുണ്ടെന്ന് ഇടക്കാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാലും, ഈ വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളൊന്നും ഇതുവരെ പരസ്യമായി പുറത്തു വിട്ടിട്ടില്ല.

Read more

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യൻ റെയിൽവേയിൽ ഹരിതയുഗം; രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ കന്നി സർവീസിന് ഒരുങ്ങുന്നു

ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ജൂലൈ 17ന് ഹരിയാനയിലെ ജിന്ദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. ഹരിത സാങ്കേതി

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

പശ്ചിമേഷ്യ യുദ്ധഭീതിയിൽ; ഇറാന് നേരെ അമേരിക്കയുടെ കൂട്ട വ്യോമാക്രമണം, ആറ് നഗരങ്ങൾ ലക്ഷ്യമിട്ട് മിസൈലുകൾ പെയ്തു; ശക്തമായി പ്രതികരിക്കുമെന്ന് ടെഹ്റാൻ

യുഎസിന്റെ പെട്ടെന്നുള്ള ഈ സൈനിക നീക്കം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

'പ്രിയദർശിനി'യിൽ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം: ഒരു മാസത്തിനിടെ 65 കോടി ചോർന്നു; പ്രതിസന്ധി പഠിക്കാൻ കെ. പദ്മകുമാർ സമിതിയെ നിയോഗിച്ച് സർക്കാർ

നേരത്തെ പ്രതിദിനം 16,000 രൂപ വരെ കളക്ഷൻ ലഭിച്ചിരുന്ന ബസുകളിൽ ഇപ്പോൾ വരുമാനം 10,000 രൂപയിൽ താഴെ മാത്രമായി ചുരുങ്ങി