മുച്ചിലോട്ട് ഭഗവതിയുടെ രൂപം ഒറ്റനോട്ടത്തില്‍ മനസ്സില്‍ വരച്ച മിടുക്കന്‍; 'ക്ലിന്റ്' വെള്ളിത്തിരയില്‍ എത്തുമ്പോള്‍ ക്ലിന്റിനെ കുറച്ചു കൂടുതലറിയാം

ക്ലിന്റ് എന്ന ചിത്രം വെള്ളിത്തിരയിലെത്തുമ്പോള്‍ ക്ലിന്റിനെ അറിയാത്തവര്‍ ഇന്നുമുണ്ടാകും. എന്നാല്‍  ആ അത്ഭുതബാലന്റെ ജീവിതം എന്തായിരുന്നെന്നു അറിഞ്ഞാല്‍ ക്ലിന്റ് നമ്മുടെയെല്ലാം മനസ്സുകീഴടക്കും. ഒരു ചെറുജീവിതം കൊണ്ട് ഈ ലോകത്തിനും തന്നെ സ്നേഹിക്കുന്നവര്‍ക്കും ക്ലിന്റ് സമ്മാനിച്ചു പോയത് ഒരായിരം ഓര്‍മ്മകളാ

മുച്ചിലോട്ട് ഭഗവതിയുടെ രൂപം ഒറ്റനോട്ടത്തില്‍ മനസ്സില്‍ വരച്ച മിടുക്കന്‍;  'ക്ലിന്റ്' വെള്ളിത്തിരയില്‍ എത്തുമ്പോള്‍ ക്ലിന്റിനെ കുറച്ചു കൂടുതലറിയാം
clint02

ക്ലിന്റ് എന്ന ചിത്രം വെള്ളിത്തിരയിലെത്തുമ്പോള്‍ ക്ലിന്റിനെ അറിയാത്തവര്‍ ഇന്നുമുണ്ടാകും. എന്നാല്‍  ആ അത്ഭുതബാലന്റെ ജീവിതം എന്തായിരുന്നെന്നു അറിഞ്ഞാല്‍ ക്ലിന്റ് നമ്മുടെയെല്ലാം മനസ്സുകീഴടക്കും. ഒരു ചെറുജീവിതം കൊണ്ട് ഈ ലോകത്തിനും തന്നെ സ്നേഹിക്കുന്നവര്‍ക്കും ക്ലിന്റ് സമ്മാനിച്ചു പോയത് ഒരായിരം ഓര്‍മ്മകളായിരുന്നു.

നിറങ്ങളുടെ കൂട്ടുകാരന്‍, അതായിരുന്നു ക്ലിന്റിനെ വിശേഷിപ്പിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല പദം. വരയുടെ ലോകത്തായിരുന്നു അവന്റെ ചെറിയ ജീവിതത്തിലെ ഏഴ് വര്‍ഷങ്ങളില്‍ അധികവും. ഏഴു വയസ്സിനുള്ളില്‍ മുപ്പതിനായിരം ചിത്രങ്ങളാണ് അവന്‍ വരച്ചുതീര്‍ത്തത്.

ആ ക്ലിന്റിനെക്കുറിച്ചുള്ള സിനിമ എന്ന ആശയം പ്രശസ്ത സംവിധായകന്‍ ഹരികുമാറാണ് വെള്ളിത്തിരയിലെത്തിച്ചത്. തൃശൂര്‍ സ്വദേശിയായ മാസ്റ്റര്‍ അലോക് ക്ലിന്റായി ചിത്രത്തിലെത്തുന്നത്. ഉണ്ണി മുകുന്ദനും റിമ കല്ലിങ്കലുമാണ് ക്ലിന്റിന്റെ മാതാപിതാക്കളുടെ വേഷത്തിലെത്തുന്നത്. കെപിഎസി ലളിത, ജോയ് മാത്യു, വിനയ് ഫോര്‍ട്ട് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

976 മേയ് 19 ന് ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയിലാണ് ക്ലിന്റ് എന്ന അദ്ഭുത ബാലന്‍ ജനിച്ചുവീണത്. ക്ലിന്റ് ഈസ്റ്റുവുഡിനോടുള്ള  പിതാവ് ജോസഫിന്റെ ആരാധന കൊണ്ട് എഡ്മണ്ട് തോമസിനെ അവര്‍ ക്ലിന്റ് എന്നു വിളിച്ചു. പിച്ചവച്ചു തുടങ്ങും മുന്‍പേ കൈയില്‍ കിട്ടിയ എന്തും അവനു പെയിന്റിംഗ് ബ്രഷുകളായി. നിലവും ചുമരുകളും അവനു കാന്‍വാസായി. ആറുമാസം പ്രായമായതു മുതല്‍ ക്ലിന്റ് തറയിലും ചുമരിലും വരയ്ക്കാന്‍ തുടങ്ങി. തറയില്‍ കിടന്ന ചെറിയ കല്ലുകൊണ്ട് വൃത്തം വരച്ചു ക്ലിന്റ് തന്റെ കഴിവുകള്‍ പുറത്തുകാണിച്ചു. ഒരു അളവുകോലും ഇല്ലാതെ പൂര്‍ണമായി, കൃത്യമായി വൃത്തം വരച്ചത് അന്ന് എല്ലാവരെയും അന്പരപ്പിച്ചു. ഇതു മനസിലാക്കിയ അച്ഛനും അമ്മയും അവനു ചോക്കു കൊടുത്തു. പിന്നീട് ചിത്രങ്ങള്‍ ഓരോന്നായി വരച്ചു. ചായങ്ങളും കളര്‍ പെന്‍സിലുകളുമായിരുന്നു അവന്റെ സന്തത സഹചാരികള്‍. കാക്കയും കുയിലും മൂങ്ങയും മരപ്പട്ടിയും പാമ്പും എലിയും പുലിയും അവന്റെ മുന്നില്‍ കാണുന്നതും കഥകളില്‍ കേള്‍ക്കുന്നതും സ്വപ്നങ്ങളും എല്ലാം ചിത്രങ്ങളായി മാറി. കാറും ബൈക്കും വിമാനവും പുരാണകഥാപാത്രങ്ങളും പൂരവും തെയ്യവും ചിത്രങ്ങളായി.

എവിടെയും നോക്കി വരയ്ക്കാറില്ലായിരുന്നു കുഞ്ഞു ക്ലിന്റ്. മനസില്‍ നിറഞ്ഞു വരുന്ന ചിത്രം കടലാസിലേക്കു പകര്‍ത്തുന്നതായിരുന്നു ക്ലിന്റിന്റെ രീതി. ഹിന്ദു പുരാണങ്ങളും ബൈബിളും ഈസോപ്പുകഥകളും ക്ലിന്റിനു പ്രിയപ്പെട്ടവയായിരുന്നു.അവന്‍ വരച്ച ഓരോ ചിത്രങ്ങളും ഇന്നും അവന്റെ മാതാപിതാക്കള്‍ നിധി പോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. റ്റും കാണുന്ന എന്തിനെയും സസൂക്ഷ്മം നിരീക്ഷിക്കാനും അതിനെക്കുറിച്ചുള്ള സംശയങ്ങള്‍ ചോദിച്ചു മനസിലാക്കി അവ ചിത്രങ്ങളാക്കി മാറ്റാനും അസാമാന്യ കഴിവു പ്രകടിപ്പിച്ച കുട്ടിയായിരുന്നു ക്ലിന്റ്.

ഒരിക്കല്‍ ജോസഫിന്റെ കോഴിക്കോടുള്ള സുഹൃത്തിന്റെ വീട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയം. കോഴിക്കോടു നിന്നു കൊയിലാണ്ടിയിലേക്ക് ബസില്‍ യാത്ര ചെയ്യമ്പോള്‍ വഴിയില്‍ ബസ് കുറച്ചു നേരം പിടിച്ചിട്ടു. മുച്ചിലോട്ട് ഭഗവതിയുടെ തെയ്യം നടക്കുന്ന തിരക്കുകൊണ്ടായിരുന്നു ബസ് പിടിച്ചിട്ടത്. ഉടന്‍ തന്നെ ബസ് കടന്നുപോയി. പിന്നീട് രണ്ടു മാസങ്ങള്‍ക്കു ശേഷം ക്ലിന്റ് മുച്ചിലോട്ടു ഭഗവതി തെയ്യത്തിന്റെ മനോഹരചിത്രം വരച്ചു. നിറങ്ങളുടെ സമന്വയവും പൂര്‍ണതയും ആറുവയസുകാരനില്‍ നിന്ന് പ്രതീക്ഷിക്കുന്നതിലും വലുതായിരുന്നു. ആ ചിത്രം അത്രയും പൂര്‍ണ്ണതയോടെ വരയ്ക്കാന്‍ എത്ര സൂക്ഷ്മനിരീക്ഷണം നടത്തിയാലും ആ പ്രായത്തിലെ ഒരു കുട്ടിയ്ക്ക് കഴിയുമോ എന്നത് ഇന്നും അത്ഭുതമാണ്.

Image result for ക്ലിന്‍റ്

മുച്ചിലോട്ടു ഭഗവതിയുടെ തെയ്യം കെട്ടുന്‌പോള്‍ എന്തെങ്കിലും ഒരു കാര്യം അപൂര്‍ണമാക്കിയിട്ടേ അതു ചെയ്യു. ഭഗവതിയുടെ വേഷം പൂര്‍ണതയോടെ കെട്ടിയാല്‍ അതു ചെയ്യുന്നയാള്‍ക്ക് മരണം സംഭവിക്കുമെന്നു പിന്നീട് ഒരിക്കല്‍ കനകക്കുന്നില്‍ ക്ലിന്റ്  ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം നടത്തിയപ്പോള്‍ ഒരു മുതിര്‍ന്ന തെയ്യം മുതിര്‍ന്ന കലാകാരന്‍ പറഞ്ഞത് ക്ലിന്ന്റിന്റെ അച്ഛന്‍ ഇന്നും ഓര്‍ക്കുന്നു.

Image result for edmund thomas clint

രണ്ടാം വയസ്സില്‍ ഒരു പനി വന്നപ്പോള്‍ കഴിച്ച മരുന്നുകള്‍ ക്ലിന്റിന്റെ വൃക്കയെ ബാധിച്ചിരുന്നു. ഏഴു വയസുകഴിഞ്ഞാല്‍ രോഗത്തെ പേടിക്കേണ്ടതില്ലെന്ന് അവനെ ചികിത്സിച്ച ഡോക്ടര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഏഴാം പിറന്നാളിനു കാത്തുനില്‍ക്കാതെ 1983 ഏപ്രില്‍ 15 നു ആ അത്ഭുതബാലന്‍ നിറങ്ങളുടെ ലോകത്ത് നിന്നു വിടവാങ്ങി. ഇന്നും ക്ലിന്റിന്റെ ഓരോ സാധനങ്ങളും നിധി പോലെ സൂക്ഷിച്ചു കൊണ്ട് അവന്റെ അച്ഛനും അമ്മയും കഴിയുന്നുണ്ട്. ക്ലിന്റ് എന്ന ചിത്രം വെള്ളിത്തിരയിലെത്തുമ്പോള്‍ സിനിമയുടെ തുടക്കത്ത്തിലും ഒടുക്കവും അവരും എത്തുന്നുണ്ട്.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം